മുംബൈ:മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പി നയിക്കുന്ന മഹായുതിക്ക് ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, ബിജെപി അതീവ സന്തോഷത്തിലാണ്എന്നാൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നതാണ് പ്രധാന ചോദ്യം,വ്യാഴാഴ്ച നാഗ്പൂരിലെ സംഘത്തിൻ്റെ ആസ്ഥാനത്ത് ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി ഫഡ്നാവിസ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ വൃത്തങ്ങൾ കാര്യമായ പ്രാധാന്യം നൽകുന്നുണ്ട്.

നവംബർ 20ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംഘപരിവാർ നടത്തിയ വൻ വോട്ട് സമാഹരണത്തിന് നന്ദി പറയാനാണ് ഫഡ്‌നാവിസ് ഭഗവതിനെ കണ്ടതെന്ന് ഔദ്യോഗികമായി പറയപ്പെടുന്നുവെങ്കിലും.2022 ജൂണിൽ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് പാർട്ടിക്ക് പറ്റിയ വൻ വീഴ്ച ആയിരുന്നുവെന്ന് ബിജെപി വൃത്തങ്ങൾ ഇടക്ക് പറഞ്ഞിരുന്നു.ശിവസേനയെ പിളർത്തുന്നതിലും ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കുന്നതിലും ഫഡ്‌നാവിസ് ആണ് തിരശ്ശീലയ്ക്ക് പിന്നിൽ നിർണായക പങ്ക് വഹിച്ചത്. ഉദ്ധവ് താക്കറെയിൽ നിന്ന് ഷിൻഡെയെയും 36 എം.എൽ.എ.മാരെയും അകറ്റി താക്കറെയുടെ മൂക്കിന് താഴെ അദ്ദേഹം ഒരു അട്ടിമറി നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്കു പകരമായി ഫഡ്‌നാവിസിന് മുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് ബിജെപി വൃത്തങ്ങളിൽ പരക്കെ അനുമാനിക്കപ്പെട്ടിരുന്നു, പ്രത്യേകിച്ചും പാർട്ടിക്ക് 105 എംഎൽഎമാർ ആയതിനാൽ.
എന്നാൽ, ഷിൻഡെ മുഖ്യമന്ത്രിയാകണമെന്ന് ബിജെപി ഹൈക്കമാൻഡ് ആഗ്രഹിച്ചതോടെ അണികളും ഫഡ്‌നാവിസും അമ്പരന്നു. വാസ്തവത്തിൽ, ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ചേരാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് ഫഡ്‌നാവിസ് തൻ്റെ നിരാശ പരസ്യമായി പരസ്യമാക്കുകയും ചെയ്തിരുന്നു.

പിന്നീട് ബിജെപി ഉന്നത തല നേതൃത്വവും ഇടപെട്ടാണ് അദ്ദേഹത്തെ ഉപ മുഖ്യമന്ത്രി പദം സ്വീകരിപ്പിച്ചത്. എന്നാൽ ഇത്തവണ മുഖ്യമന്ത്രി പദം അദ്ദേഹത്തിന് തന്നെ ലഭിക്കും അല്ലെങ്കിൽ കൊടുക്കണം എന്നാണ് മഹാരാഷ്ട്രയിലെ ഭൂരിഭാഗം ബിജെപി നേതാക്കളുടെയും അഭിപ്രായം. മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയാൽ സ്വാഭാവികമായും മുഖ്യമന്ത്രി പദവി ആർഎസ്എസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസിലേക്ക് എത്തിച്ചേരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക