
മുംബൈ:മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ ഓഫീസിലേക്ക് വന്ന ഭീഷണി സന്ദേശം പാകിസ്ഥാൻ മൊബൈൽ നമ്പറിൽ നിന്നാണെന്ന് മുംബൈ ക്രൈംബ്രാഞ്ചും വർളി പോലീസും സ്ഥിരീകരിച്ചു. അയച്ചയാൾ വിപിഎൻ ഉപയോഗിച്ചില്ല.കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈ ട്രാഫിക് പോലീസിൻ്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം വന്നത്.
മാലിക് ഷഹബാസ് ഹുമയൂൺ രാജ ദേവ് എന്ന് സ്വയം പരിചയപ്പെടുത്തിയയാൾ, മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ വരാനിരിക്കുന്ന ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. അയച്ചയാളെ കണ്ടെത്താൻ മുംബൈ പോലീസും ക്രൈംബ്രാഞ്ചും ശ്രമിക്കുന്നുണ്ടെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.