വില്ലിങ്ടൻ ഐലൻഡിലെ തുറമുഖ ബെർത്തില്‍ സഹപ്രവർത്തകരോടൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കായലില്‍വീണ് കാണാതായ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ ആർ.വി. സമുദ്ര സൗദി കാമ ഷിപ്പിലെ സീമാനായ ഉത്തർപ്രദേശ് സ്വദേശി സക്കീർ ഹുസൈന്റെ മകൻ ഫഹദ് റമീസ് (25) ആണ് കളിക്കിടെ കായലിലേക്ക് വീണത്.

തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. കൊച്ചിൻ പോർട്ടിന്റെ എസ്.സി.ബി. ബെർത്തില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കേ ബോള്‍ പിടിക്കാൻ ശ്രമിക്കവേ കാല്‍വഴുതി കായലിലേക്ക് വീഴുകയായിരുന്നു. ഫഹദിന് നീന്തല്‍ അറിയാമായിരുന്നുവെങ്കിലും ബോയിലർ സ്യൂട്ടും ഗണ്‍ ബൂട്ടും അണിഞ്ഞിരുന്നതിനാല്‍ അധികംനേരം നീന്തിനില്‍ക്കാൻ കഴിയാതെ താഴ്ന്നുപോവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കപ്പല്‍ ക്യാപ്റ്റന്റെ പരാതിയില്‍ ഹാർബർ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ കണ്ടെത്തിയ മൃതദേഹം നേവി കരയ്ക്കെത്തിച്ചു. തുടർന്ന് ഹാർബർ പോലീസ് മേല്‍ നടപടികള്‍ക്കുശേഷം മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കള്‍ വന്നതിനുശേഷമേ പോസ്റ്റ്മോർട്ടം നടക്കൂ. ഒൻപതാം തീയതി കൊച്ചിയിലെത്തിയ കപ്പല്‍ തിങ്കളാഴ്ച മടങ്ങാനിരിക്കേയാണ് അപകടം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക