പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമമുണ്ടായത്. പരിക്ക് ഗുരുതരമല്ലാത്തതുകൊണ്ട് ചികിത്സ തേടിയ ശേഷം യുവതി വീട്ടിലേക്ക് മടങ്ങി.
പേരാമ്ബ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജോലി ചെയ്യുന്ന കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുംവഴി, കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. മഷൂദ് എന്നയാള്‍ യുവതിയുടെ കഴുത്തില്‍ കുത്താൻ ശ്രമിക്കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
എന്നാല്‍ ഷാള്‍ ഉള്ളതിനാല്‍ മുറിവ് ആഴത്തിലേല്‍ക്കാതെ യുവതി രക്ഷപ്പെട്ടു. കഴുത്തിന് പരിക്കേറ്റ യുവതി മലബാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. അത്തോളി പൊലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















