തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം.

82 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. പരിശോധന ഫലം വന്നാല്‍ മാത്രമേ ഭക്ഷ്യ വിഷബാധയേറ്റതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊടൈക്കനാലിലുള്ള മഹാരാജ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികള്‍ക്കാണ് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുവായൂരിലെ ഒരു സ്കൂളില്‍ നിന്നെത്തിയ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

എന്നാല്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയാണ് ഉണ്ടായതെന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൂടുതല്‍ പരിശോധനക്കായി രക്ത സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പുമെത്തി ഹോട്ടലില്‍ പരിശോധന നടത്തി സാമ്ബിളുകള്‍ ശേഖരിച്ച ശേഷം വിശദമായ പരിശോധനക്ക് അയച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക