മുനമ്ബത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് ഭൂമിയെന്ന അവകാശവാദവുമായി വഖഫ് ബോർഡ്. മാനന്തവാടി തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയിലെ 5.45 ഏക്കർ ഭൂമിയിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

47/1, 48/1 എന്നീ സർവേ നമ്ബറുകളിലുള്ള ഭൂമിയില്‍ താമസിക്കുന്ന എട്ട് കുടുംബങ്ങളോട് അദാലത്തില്‍ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് നോട്ടീസ് നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ എട്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെങ്കിലും കൂടുതല്‍ കക്ഷിച്ചേരലുകളുണ്ടായാല്‍ 20ഓളം കുടുംബങ്ങളാണ് ഒഴിയേണ്ടി വരിക. എതിർപ്പുകളുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കാൻ 14ാം തീയതി വരെയാണ് സമയം നല്‍കിയിരിക്കുന്നത്. 14ാം തീയതി രേഖകള്‍ ഹാജരാക്കുകയും 19ാം തീയതി അദാലത്തില്‍ പങ്കെടുക്കുകയും വേണം. ഇതില്‍ പങ്കെടുക്കാൻ സാധിച്ചില്ലെങ്കില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ച്‌ വഖഫ് ഭൂമി ഏറ്റെടുക്കുന്ന പ്രഖ്യാപനം വരുമെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.

വഖഫിന്റെ നോട്ടീസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രതികരിച്ചു. പഞ്ചായത്ത് മെമ്ബറും ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏത് രീതിയിലുള്ള നടപടി സ്വീകരിക്കണമെന്ന രൂപരേഖ തയ്യാറാക്കാൻ പഞ്ചായത്തിനായിട്ടില്ല. കുറഞ്ഞ ദിവസം കൊണ്ട് രേഖകള്‍ വഖഫിന് മുമ്ബാകെ എങ്ങനെ ഹാജരാക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക