
വഖഫ് ഭേദഗതി ബില്ലിനെ പൊതുവില്‍ എതിർക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ. മാണി. ബില്ലിനെ മുഴുവനായി വിലയിരുത്തുമ്ബോള്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളുണ്ട്. ബില്‍ മുനമ്ബം പ്രശ്നം പരിഹരിക്കുന്ന സാഹചര്യമൊരുക്കുമെങ്കില്‍ അതിനെ സ്വാഗതംചെയ്യുന്നുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും മുമ്ബാണ് ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയത്. ‘ബില്ലിനെ പൊതുവായി നോക്കുമ്ബോള്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളുണ്ട്. അതിനെ എതിർക്കും. മുനമ്ബത്ത് പ്രശ്നപരിഹാരത്തിന് സാഹചര്യമൊരുക്കുന്നു എന്നത് പ്രധാനമാണ്. വഖഫ് ബോർഡിലും കൗണ്‍സിലിലും അമുസ്ലിങ്ങളെ കൊണ്ടുനിറയ്ക്കുന്നു എന്നത് ഭരണഘടനാവിരുദ്ധമാണ്, ന്യൂനപക്ഷ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ്. അതിനെ എതിർക്കും’, ജോസ് കെ. മാണി വ്യക്തമാക്കി.