വഖഫ് ബില്‍ ഒരു മതത്തിന്‍റെ വിഷയമല്ലെന്നും ഭരണഘടന പ്രശ്നമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ പാർലമെന്‍ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാൻ.പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാർട്ടിയുടെ അംഗങ്ങള്‍ രാജ്യസഭയിലും ലോക്സഭയിലും ഇതിനെതിരെ ശബ്ദിച്ചു. കേരളത്തിലെ പല എം.പിമാർക്കും ഡല്‍ഹിയിലെത്തിയപ്പോള്‍ ശബ്ദം നഷ്ടമായി. മതപരിവർത്തന വിരുദ്ധ നിയമവും ഏക സിവില്‍ കോഡും ഭരണഘടന വിരുദ്ധമാണ്. ഇത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ്.
-->
ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുമ്ബോള്‍ 90 ശതമാനവും ബി.ജെ.പിയാണ് വിജയിക്കുന്നത്.എന്നാല്‍, തൃണമൂലുമായി മത്സരിക്കുമ്ബോള്‍ ബി.ജെ.പിയുടെ വിജയശതമാനം 30 ശതമാനം മാത്രമാണ്. മറ്റു പാർട്ടികളില്‍ ആറ് മുതല്‍ 14 ശതമാനം വരെയാണ് എം.പിമാരില്‍ സ്ത്രീ പ്രാതിനിധ്യമെങ്കില്‍ തൃണമൂലില്‍ അത് 39 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വന്യജീവി പ്രശ്നം തൃണമൂല്‍ ഏറ്റെടുക്കും. അത് പാർലമെന്‍റിലെത്തിക്കും. വന്യജീവി ആക്രമണത്തിനെതിരെയുള്ള തൃണമൂല്‍ പ്രതിഷേധം പാർലമെന്‍റിനെ പിടിച്ചുകുലുക്കുമെന്നും ഡെറിക് ഒബ്രിയാൻ കൂട്ടിച്ചേർത്തു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക