വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച് രാജ്യസഭയില്‍ ജോസ് കെ മാണിയുടെ വോട്ട്. എല്‍ഡിഎഫിനെ മറ്റ് അംഗങ്ങള്‍ക്കൊപ്പം പൊതു വോട്ടെടുപ്പില്‍ ബില്ലിനെ എതിർത്ത ജോസ് കെ മാണി വകുപ്പ് തിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പിലാണ് മുന്നണിയിലെ സഹ എംപിമാരെ ഞെട്ടിച്ച് ബി ജെ പിക്കൊപ്പം വോട്ട് ചെയ്‌തത്.
വഖഫ് തർക്കങ്ങളില്‍ ട്രൈബ്യൂണല്‍ തീർപ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയാണ് ആദ്യം ജോസ് കെ മാണി അനുകൂലിച്ചത്. വഖഫ് ബോർഡിന് ഏത് സ്വത്തും വഖഫ് ആയി പ്രഖ്യാപിക്കാമെന്ന വകുപ്പ് എടുത്തു കളഞ്ഞ ഭേദഗതിയെയും ജോസ് കെ മാണി അനുകൂലിച്ചു. നേരത്തെ ചർച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്ബോഴും ജോസ് കെ മാണി ഈ നിലപാട് സ്വീകരിച്ചിരുന്നു.
-->
എല്‍ ഡി എഫ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ചെയർമാനാണ് നിലവില്‍ ജോസ് കെ മാണി. മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതില്‍ എല്‍ഡിഎഫില്‍ അമര്‍ഷമുണ്ട്. എന്നാല്‍ കൃത്യമായി ആലോചിച്ചെടുത്ത നിലപാടാണെന്നും മുനമ്ബത്തിന് നീതി കിട്ടണമെന്നും ജോസ് കെ മാണി വിശദീകരിച്ചു.
പ്രശ്നാധിഷ്ഠിത നിലപാടോ രാഷ്ട്രീയ മാറ്റമോ?
ജോസ് കെ മാണിയുടേത് പ്രശ്നാധിഷ്ഠിത നിലപാടാണ് രാഷ്ട്രീയ മാറ്റത്തിനുള്ള ഒരുക്കമാണ് എന്ന് ആശങ്കയാണ് ഇപ്പോൾ സിപിഎം കേന്ദ്രങ്ങളിലും കേരള കോൺഗ്രസ് പാർട്ടി വൃത്തങ്ങളിലും സജീവമാകുന്നത്. കത്തോലിക്കാ സഭയുടെ നിലപാടിനൊപ്പം ഉള്ള ഒരു നിലപാട് കൈക്കൊണ്ടതാണെങ്കിൽ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ മത്സരം ലക്ഷ്യം ഉള്ളതാവും എന്ന് കണക്കുകൂട്ടാം. അതല്ല രാജ്യസഭാ എംപിയായിരിക്കുന്ന ജോസ് കെ മാണിക്ക് ബിജെപിയോട് അടുത്താൽ ഒരു കേന്ദ്രമന്ത്രി പദവിക്കു വരെ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ ഉള്ള ഈ നിലപാട് എന്ന ആശങ്കയാണ് സിപിഎമ്മിനും കേരള കോൺഗ്രസ് പാർട്ടിയിലെ തന്നെ ചില എംഎൽഎമാർക്കും ഉള്ളത്.
കത്തോലിക്കാ സഭയുടെ നിലപാടിനൊപ്പം ഉള്ള ഒരു നിലപാട് കൈക്കൊണ്ടതാണെങ്കിൽ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ മത്സരം ലക്ഷ്യം ഉള്ളതാവും എന്ന് കണക്കുകൂട്ടാം. അതല്ല രാജ്യസഭാ എംപിയായിരിക്കുന്ന ജോസ് കെ മാണിക്ക് ബിജെപിയോട് അടുത്താൽ ഒരു കേന്ദ്രമന്ത്രി പദവിക്കു വരെ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ ഉള്ള ഈ നിലപാട് എന്ന ആശങ്കയാണ് സിപിഎമ്മിനും കേരള കോൺഗ്രസ് പാർട്ടിയിലെ തന്നെ ചില എംഎൽഎമാർക്കും ഉള്ളത്.
പാർട്ടി എംഎൽഎമാർ വിജയിച്ച പൂഞ്ഞാർ ചങ്ങനാശ്ശേരി മണ്ഡലങ്ങളിൽ മുസ്ലിം വിഭാഗത്തിന് നിർണായകമായ വോട്ട് സംഖ്യയുണ്ട്. അവർക്ക് വളരെയധികം വൈകാരികമായ വഖഫ് ഭേദഗതി വിഷയത്തിൽ കേരള കോൺഗ്രസ് ചെയർമാൻ അവർക്ക് എതിരായ നിലപാടെടുത്തത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ രണ്ടു മണ്ഡലങ്ങളിലും പ്രതിഫലിക്കും. അങ്ങനെ സംഭവിച്ചാൽ സെബാസ്റ്റ്യൻ കുളത്തിങ്കലും ജോബ് മൈക്കളും ഇനി നിയമസഭ കാണാൻ അല്പം വെള്ളം കുടിക്കേണ്ടി വരും എന്ന് ഉറപ്പാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക