KeralaNewsPolitics

ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട് തുടരും; ജോർജിനെതിരെ മുസ്ലിം ലീഗ് തിരിയുന്നത് വഖഫ് ബില്ലിലെ നിലപാട് മൂലം: അച്ഛന് പിന്തുണയുമായി മകൻ ഷോൺ ജോർജ് രംഗത്ത്

ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരുമെന്നും ജോർജിന് എതിരെ മുസ്ലിം ലീഗ് തിരിയൻ കാരണം വഖഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തതു കൊണ്ടാണെന്നും ഷോണ്‍ ജോർജ് പ്രസ്താവിച്ചു.രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പിസി ജോർജിന് ശബ്ദിക്കാതിരിക്കാൻ കഴിയില്ലെന്നും ഈരാറ്റുപേട്ടയിലെ രാജ്യവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് നിരവധി കേസുകളുടെ തെളിവുകള്‍ ഉണ്ടെന്നുംഅത് ചൂണ്ടിക്കാണിക്കാതിരിക്കാൻ പീസിക്കാവില്ലെന്നും പറഞ്ഞ ഷോണ്‍ ജോർജ്ജ് പിസിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രസ്താവിച്ചു.

പി സിയെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നു പറഞ്ഞ ഷോണ്‍ ജോർജ്ജ് മകനെന്ന നിലയില്‍ കേസ് കൊടുത്തവർക്ക് നന്ദിയും പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

“ആശുപത്രിയില്‍ പോകാൻ പറഞ്ഞാല്‍ തയ്യാറാകാത്ത ആളാണ് പിസി ജോർജ്, കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ കാരണം പരാതിക്കാരാണ് , അതിനാല്‍ മകനെന്ന നിലയില്‍ കേസ് കൊടുത്തവരോട് നന്ദിയുണ്ട്”,ഷോണ്‍ ജോർജ്ജ് പറഞ്ഞു.

“രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പിസി ജോർജിനെ ശബ്ദിക്കാതിരിക്കാൻ കഴിയില്ല .രാജ്യവിരുദ്ധ ശക്തികള്‍ക്ക് വഴങ്ങിയിരുന്നുവെങ്കില്‍ അദ്ദേഹം ഇപ്പോള്‍ നിയമസഭയില്‍ ഉണ്ടായേനെ. ഈരാറ്റുപേട്ടയിലെ രാജ്യവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് നിരവധി കേസുകളുടെ തെളിവുകള്‍ ഉണ്ട്.അത് ചൂണ്ടിക്കാണിക്കാതിരിക്കാൻ പീസിക്കാവില്ല.ഉപയോഗിച്ച ശൈലിയില്‍ ബുദ്ധിമുട്ടുണ്ടായെങ്കില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരും”

“പാലായില്‍ ശിവലിംഗം കണ്ടെത്തിയ സംഭവം രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന ഒരു ചാനല്‍ തെറ്റായ വാർത്ത നല്‍കി. എന്ത് നടപടി എടുത്തു അതിന്” ഷോണ്‍ ജോർജ് ചോദിച്ചു.

ഹൈക്കോടതി പരാമർശങ്ങള്‍ പിൻവലിക്കുന്നതിനാവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും ഷോണ്‍ ജോർജ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button