കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പമ്ബാ നദിയില്‍ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്ബൂർ ശ്രീവിലാസം വീട്ടില്‍ പ്രസാദ് ജി. കാരണവരുടെ ഭാര്യ അഞ്ജു എസ്. നായരുടെ(34) മൃതദേഹമാണ് ആയാപറമ്ബ് പെരുമാങ്ങര പാലത്തിന് സമീപം പമ്ബാ നദിയില്‍ കണ്ടെത്തിയത്.

രണ്ടുദിവസം മുമ്ബ് അഞ്ജു എസ്. നായരെ കാണാതായതായി ബന്ധുക്കള്‍ മാന്നാർ പൊലീസ് സ്റ്റേഷനിൻ പരാതി നല്‍കിയിരുന്നു. വിയപുരം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കള്‍: പൂജിത (6), പൂർണ്ണിമ (5), പൂർവ്വിക(ഒന്നര).

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക