പാലക്കാട് കോണ്‍ഗ്രസ് കള്ളപ്പണം പിടിക്കാനുള്ള പോലീസ് നീക്കം പാളിയത് ഉപതിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി.

പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ രാത്രി അപ്രതീക്ഷിത റെയ്ഡ് നടത്തിയിട്ടും പോലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. നടപടി വന്‍ പ്രതിഷേധം ക്ഷണിച്ച്‌ വരുത്തുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശമനുസരിച്ചാണ് റെയ്ഡ് എന്ന് പറഞ്ഞെങ്കിലും റെയ്ഡ് കഴിയുന്ന സമയത്താണ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതും റെയ്ഡിനെക്കുറിച്ച്‌ സംശയം സൃഷ്ടിച്ചു.

റെയ്ഡ് പാളിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ച്‌ പോലീസ് മറ്റൊരു നാടകം സൃഷ്ടിക്കുകയായിരുന്നു എന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. റെയ്ഡിനെക്കുറിച്ച്‌ വ്യത്യസ്ത പ്രതികരണമാണ് പോലീസ് ഉദ്യോഗസ്ഥരും നടത്തിയത്.

ഷാനിമോള്‍ ഉസ്മാനും ബിന്ദുക‍ൃഷ്ണയും താമസിച്ച മുറികളില്‍ ഉള്‍പ്പെടെയാണ് ഇന്നലെ അർധരാത്രി പൊലീസ് പരിശോധന നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക