തനിക്കെതിരായ ഇലക്ഷൻ ഹർജിയിൽ വിധി അനുകൂലമായതിന്റെ സന്തോഷത്തിലാണ് പാലാ എംഎൽഎ മാണി സി കാപ്പൻ. തനിക്കെതിരെ കേസ് കൊടുപ്പിച്ചതിന് പിന്നിൽ ജോസ് കെ മാണി ആണെന്നും കാപ്പൻ തുറന്നടിച്ചു. ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാലോ എന്ന ചോദ്യത്തിന് അദ്ദേഹം വരാൻ ശ്രമിക്കുന്നുണ്ടല്ലോ എന്നും പാലാ വിട്ടുകൊടുക്കില്ല എന്നും മാണി കാപ്പൻ ആവർത്തിച്ചു.
വീണ്ടും ഭൂരിപക്ഷ പ്രവചനം: തൃക്കാക്കര പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളുടെ സമയത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കാൻ പോകുന്ന ഭൂരിപക്ഷം കൃത്യതയോടെ പ്രവചിച്ച ചരിത്രം മാണി സി കാപ്പന് ഉണ്ട്. മുൻപ് പൊതു തെരഞ്ഞെടുപ്പിൽ ജോസ് കെ എം മാണിക്കെതിരെ തന്റെ ഭൂരിപക്ഷവും അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നു.
ഇപ്പോൾ ചേലക്കരയിലും പാലക്കാടും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷവും അദ്ദേഹം പ്രവചിച്ചിരിക്കുകയാണ്. ഇരു മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വിജയം പ്രവചിക്കുകയാണ് മാണി സി കാപ്പൻ. ചേലക്കരയിൽ 5000 മുതൽ 6000 വോട്ടുകൾക്കാവും യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിക്കുക എന്നാണ് കാപ്പൻറെ പ്രവചനം. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂറ്റവും 5000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മാണി സി കാപ്പൻ പ്രവചിക്കുന്നു. പാലാ എംഎൽഎയുടെ ഭൂരിപക്ഷ പ്രവചനം – വീഡിയോ ചുവടെ കാണാം.

















