മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പൊതുസ്ഥലത്തും വീട്ടിനുള്ളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇന്നും ഒരു കുറവുമില്ല.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു യുവാവ്, പ്രദേശവാസികള്‍ കാണ്‍കെ ഒരു യുവതിയെ മര്‍ദ്ദിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടുകയും നിരവധി പേര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ ഒരു യുവാവ്, ഒരു കൈകൊണ്ട് യുവതിയുടെ തലമുടിയില്‍ കുത്തിപ്പിടിച്ചിരിക്കുന്നതും മറ്റേ കൈകൊണ്ട് അവരുടെ മുഖത്ത് ആഞ്ഞടിക്കുന്നതും കാണാം. നിസഹായയായ യുവതി, കരയുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ മുഖത്തേക്ക് ഇയാള്‍ ആഞ്ഞടിക്കുമ്ബോള്‍ സമീപത്ത് നിന്നും ചിലരെത്തുകയും പിന്നാലെ സ്ഥലത്ത് നിന്നും യുവാവിനെ പിടിച്ച്‌ മാറ്റുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ എട്ട് ലക്ഷത്തിന് മേലെ ആളുകളാണ് കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലിടണമെന്ന് ആവശ്യപ്പെട്ടത്. നോയിഡയിലെ ഒമാക്സ് പാം ഗ്രീൻ സൊസൈറ്റിക്കുള്ളില്‍ വച്ച്‌ സൂര്യ ഭദാന എന്നയാളാണ് തന്‍റെ കാമുകിയെ പരസ്യമായി ശാരീരികമായി ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രേറ്റർ നോയിഡയിലെ ദാദ്രി പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നാലെ സൂര്യ ഭദാനയെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവും യുവതിയും തമ്മില്‍ നേരത്തെ പരിചയമുണ്ടെന്നും ഇവര്‍ കോളേജിലെ ബാച്ച്‌മേറ്റുകളായിരുന്നെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ഇയാള്‍ എന്തിനാണ് യുവതിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല.

“നോയിഡ അപ്പാർട്ട്മെന്‍റുകളില്‍ നിന്നും ഹൗസിംഗ് സൊസൈറ്റികളില്‍ നിന്നും ഇത്തരം വാർത്തകള്‍ പലപ്പോഴും പുറത്ത് വരുന്നു. നോയിഡയിലെ വലിയ കെട്ടിടങ്ങള്‍ അത്തരം അപരിഷ്കൃതരായ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ചിലപ്പോള്‍ നായയുടെ കടിയേറ്റ വാർത്തകള്‍, ചിലപ്പോള്‍ ഒരു പെണ്‍കുട്ടിയെ മർദ്ദിച്ച വാർത്തകള്‍, ചിലപ്പോള്‍ കാവല്‍ക്കാരൻ കൊല്ലപ്പെട്ട വാർത്തകള്‍. നോയിഡയില്‍ പരിഷ്കൃതരായ ആളുകള്‍ അവശേഷിക്കുന്നില്ലേ?” ഒരു കാഴ്ചക്കാരന്‍ രൂക്ഷമായ ഭാഷയില്‍ എഴുതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക