പോക്‌സോ കേസില്‍ പെടുത്തിയെന്നാരോപിച്ച്‌ യുവാവ് പുഴയില്‍ ചാടി മരിച്ചു. വയനാട് പനമരത്ത് അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് മരിച്ചത്.

മരിക്കുന്നതിന് മുമ്ബ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷമാണ് യുവാവിന്റെ ആത്മഹത്യ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുഹൃത്തുമായി വഴിയില്‍ സംസാരിച്ചതിനു പൊലീസ് പോക്‌സോ കേസെടുത്തതെന്നു യുവാവ് വിഡിയോയില്‍ പറയുന്നു. ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെയാണ് ഇതുവരെ ജീവിച്ചത്. ആരോടും പരാതിയില്ലെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.

ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചത് ആളുകള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് തര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. പൊതു സ്ഥലത്ത് ബഹളം വെച്ചതിനാണ് കേസെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക