ഭർത്താവിന്റെ ആദ്യ ഭാര്യയെ 50 തവണ കുത്തി പരിക്കേല്‍പ്പിച്ച യുവതി പിടിയില്‍. മദ്ധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം.
മാൻസി (22) എന്ന യുവതിയാണ് ഭർത്താവിന്റെ ആദ്യ ഭാര്യയായ ജയയെ (26) വഴക്കിനെ തുടർന്ന് കുത്തിയത്. ഒക്ടോബർ 31നാണ് സംഭവം നടന്നത്.
മാനസിയും ജയയും തമ്മില്‍ വാക്കുതർക്കം ഉണ്ടായി.തുടർന്നാണ് മാൻസി ആവർത്തിച്ച് ജയയെ കുത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജയയുടെ അടുത്ത് നില്‍ക്കുന്ന മാൻസിയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ ആശുപത്രിയിലാണ്. നിലഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി മാൻസിയെ അറസ്റ്റ് ചെയ്തു. 2019ലാണ് രാംബാബു വർമ ജയയെ വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. 2021ലാണ് മാൻസിയെ രാംബാബു വിവാഹം കഴിച്ചത്. രാംബാബുവിന്റെ ആദ്യ ഭാര്യ ജയയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. ഇടയ്‌ക്കിടെ അവർക്ക് അസുഖം ബാധിച്ചിരുന്നു. ഇതാണ് മാനസിയെ വിവാഹം കഴിക്കാൻ രാംബാബുവിനെ പ്രേരിപ്പിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉദിത് മിശ്ര പറഞ്ഞു. ജയയുടെ മൊഴി എടുത്തശേഷം മറ്റ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.