ഒരു വെബ്സൈറ്റും എന്തും എഴുതി പിടിപ്പിക്കാനുള്ള ഉളുപ്പില്ലായ്മയും ഉണ്ടെങ്കിൽ മാധ്യമപ്രവർത്തകനായി എന്ന് ചിന്തിക്കുന്ന ചിലർ പാലാ എന്ന കൊച്ചു നഗരത്തിൽ ഉണ്ടാക്കുന്ന പൊല്ലാപ്പാടുകൾ ചെറുതല്ല. മുരിക്കുമ്പുഴ ഉത്സവത്തിന് തിടമ്പേറ്റുന്നത് ഡെസ്കിനു മുളിലാണ് എന്ന പ്രകോപനപരമായ വാർത്ത സൃഷ്ടിച്ചാണ് ഇയാൾ ആദ്യം വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയത്. പിന്നീട് പാലാ ജൂബിലിയെ കുറിച്ച് വ്യാജവാർത്ത സൃഷ്ടിച്ച് ഹിന്ദു ക്രിസ്ത്യൻ മത സൗഹാർദം തകർക്കാൻ ശ്രമിച്ചു. ഈ രണ്ടു പ്രശ്നങ്ങളിലും ഇയാൾക്കെതിരെ കേസ് ഉണ്ടായെങ്കിലും ലെവലേശം കൂസൽ ഇല്ലാതെ ഇദ്ദേഹം വീണ്ടും വ്യാജവാർത്ത പ്രചരണവുമായി സജീവമാണ്.
ഏറ്റവും പുതിയതായി ഇയാൾ കളത്തിൽ ഇറങ്ങിയിരിക്കുന്നത് അച്ചായൻസ് ജ്വല്ലറിക്ക് വേണ്ടിയാണ്. അച്ചായൻസ് ജ്വല്ലറി പാലാ ഷോറൂം ഫുട്പാത്തിലേക്ക് ഇറക്കി നടത്തിയ അനധികൃത നിർമ്മാണ പ്രവർത്തനം ചോദ്യം ചെയ്തു ജോയി കളരിക്കൽ എന്ന പൊതുപ്രവർത്തകൻ സമരം നടത്തിയിരുന്നു. വിഷയം നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ചയാവുകയും അനധികൃത നിർമ്മാണം പൊളിച്ചു നീക്കുമെന്ന് ചെയർമാൻ ഷാജു തുരത്തൻ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെയാണ് അച്ചായൻസ് ജ്വല്ലറിയുടെ പരസ്യം പ്രസിദ്ധീകരിച്ചുകൊണ്ട് ഇയാൾ വ്യാജ വാർത്തകളുമായി വീണ്ടും കളം നിറയുന്നത്. ഇപ്പോൾ ഇയാൾ അനധികൃതനായി ചിത്രീകരിക്കുന്ന ജോലി കളരിക്കലിനെ സാമൂഹ്യ നായകനായി ഉയർത്തിക്കാട്ടുന്ന നിരവധി വാർത്തകൾ ഇയാളുടെ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാൽ അച്ചായനെ തൊട്ടതോടെ ഇയാൾക്ക് ഹാലിളകി എന്നാണ് നാം വിലയിരുത്തേണ്ടത്.

പൊതുപ്രവർത്തകനായ ജോയി കളരിക്കലും, പൗരാവകാശ സമിതിയും പാലാ നഗരസഭയിലെ കൗൺസിൽ അംഗങ്ങളും മറ്റു കയ്യേറ്റങ്ങൾ കാണുന്നില്ല എന്നും പാലായിലെ ഒട്ടുമിക്ക വ്യാപാരികളും കയ്യേറ്റക്കാരും അനധികൃത നിർമ്മാണക്കാരുമാണ് എന്ന് സൂചിപ്പിച്ചാണ് ഇയാളുടെ പുതിയ വാർത്ത. ഏറ്റവും വലിയ വിരോധാഭാസം ഈ വാർത്തയുടെ ഇടയിൽ എല്ലാം അച്ചായൻസ് ജ്വല്ലറിയുടെ പരസ്യം ഉണ്ട് എന്നതാണ്. വ്യക്തമായി പെയ്ഡ് ന്യൂസ് ആണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന അധാർമിക മാധ്യമ പ്രവർത്തനം പാലായിലെ മാധ്യമപ്രവർത്തകർക്ക് ഒട്ടാകെ നാണക്കേടും അപമാനവും സൃഷ്ടിക്കുന്നുണ്ട്.

മുൻപ് നഗരസഭ ഭരണകൂടം പാലാ പൊതുശ്മശാനത്തിലെ സംസ്കാര ചിലവുകൾ വർദ്ധിപ്പിച്ചുവെന്ന് വ്യാജവാർത്ത കൊടുത്തും ഇയാൾ പ്രകോപനം ഉണ്ടാക്കിയിരുന്നു. ഇയാളുടെ വ്യാജവാർത്ത കാട്ടുതീ പോലെ പടർന്നതോടെ യാഥാർത്ഥ്യം വ്യക്തമാക്കികൊണ്ട് നഗരസഭയിലെ ഭരണപ്രതിപക്ഷ കൗൺസിലർമാർ ഒരുപോലെ രംഗത്ത് വരികയും ജനങ്ങളെയും ബഹുജന സംഘടനകളെയും യാഥാർത്ഥ്യം ബോധിപ്പിക്കുകയും ആണ് ചെയ്തത്. ഇതോടുകൂടിയാണ് അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ തുടർന്ന് സമൂഹത്തിൽ ഉണ്ടായ പ്രകോപനപരമായ പ്രതികരണങ്ങൾ അടങ്ങിയത്.
ഇത്തരത്തിൽ നിരന്തരമായി വ്യാജവാർത്തകൾ കൂടെ സമൂഹത്തിൽ അപകടകരമായ വിധം ഭിന്നത സൃഷ്ടിക്കുന്ന ഇയാളുടെ പ്രവർത്തികൾക്കെതിരെ പാലാ പോലീസ് പോലും നിസംഗത സ്വീകരിക്കുന്നതിന് പിന്നിൽ വൻ ഇടപെടലുകൾ ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. നിരോധിക്കപ്പെട്ട മത മൗലിക സംഘടനയായ പോപ്പുലർ ഫ്രണ്ട് പാലായിൽ വിധ്വംസകപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി എന്ന മാധ്യമ റിപ്പോർട്ടുകളുമായി കൂട്ടിച്ചേർത്തു വായിക്കുമ്പോൾ ഇത്തരം വ്യാജവാർത്തകൾ ക്കെതിരെ ഗൗരവതരമായ അന്വേഷണങ്ങൾ നടക്കേണ്ടതാണ്.

















