
തമിഴ്‌നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്ബാക്കത്ത് സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ ഹെഡ്മിസ്ട്രസിനെതിരെ കേസെടുത്തു. 22 കാരിയായ അധ്യാപിക അഞ്ച് ദിവസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേർന്നത്.അർദ്ധവാർഷിക പരീക്ഷകളെ കുറിച്ച് സംസാരിക്കാനായി പ്രധാനാധ്യാപിക വീട്ടിലേക്ക് ക്ഷണിച്ച ദിവസമാണ് സംഭവം നടന്നതെന്ന് കാണിച്ച് അവർ തിരുവാൻമിയൂർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പ്രധാനാധ്യാപികയോടൊപ്പം മദ്യപിച്ചതായി യുവതി പറഞ്ഞു. അതിനുശേഷം അവള്‍ അബോധാവസ്ഥയിലായി. താൻ കഴിച്ച പാനീയങ്ങളില്‍ എന്തെങ്കിലും മയക്കുമരുന്ന് കലർന്നിരുന്നുവെന്നും ഇതാണ് തന്നെ ബോധരഹിതയാക്കാൻ ഇടയാക്കിയെന്നും അവർ പറഞ്ഞു. ഉറക്കമുണർന്നപ്പോള്‍ അവള്‍ അർദ്ധനഗ്നയായും മുറിവേറ്റ നിലയിലുമായിരുന്നു. തുടർന്ന് യുവതി പോലീസില്‍ പോയി പരാതി നല്‍കി. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.