കൊച്ചിയില്‍ ബിജെപിയില്‍ അംഗത്വം എടുക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നതായി ക്രിസ്ത്യൻ സംഘടനയായ കാസ .

മുനമ്ബം /വഖഫ് വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നെറികെട്ട നിലപാട് വെളിയില്‍ വന്നതോടെയാണ് അവരില്‍ വിശ്വാസം നഷ്ടപ്പെട്ട് ബിജെപിയില്‍ അംഗത്വം എടുക്കുന്നവരും അനുഭാവികളായി മാറുന്നവരുമായ ക്രിസ്ത്യാനികളുടെ എണ്ണം കൊച്ചിയില്‍ വർദ്ധിക്കുന്നതെന്നും കാസ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍ കൂടുതല്‍ തിരിച്ചടി നേരിട്ടിരിക്കുന്നത് കോണ്‍ഗ്രസിനാണ് . പരമ്ബരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന കൊച്ചിയിലെയും എറണാകുളത്തെയും ലത്തീൻ കുടുംബങ്ങള്‍ ഒന്നൊന്നായി ബിജെപിയില്‍ അംഗത്വം എടുക്കുന്നതും അനുഭാവികളായി മാറുന്നതും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട് .ഇലക്ഷനുകള്‍ അടുക്കുമ്ബോള്‍ പഴയതുപോലെ അരമനകളുടെ തിണ്ണ നിരങ്ങി പിന്തുണ നേടി കൊച്ചിയില്‍ നിന്നും എറണാകുളത്തു നിന്നും വൻഭൂരിപക്ഷത്തില്‍ വിജയിക്കുന്നത് ഇനി ഓർമ്മകള്‍ മാത്രമാകുമെന്നും കാസ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …

കൊച്ചിക്ക് മാത്രമല്ല മാറ്റം , കൊച്ചിയിലെ ക്രിസ്ത്യാനികളും മാറിത്തുടങ്ങിയിരിക്കുന്നു !മുനമ്ബം /വഖഫ് വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നെറികെട്ട നിലപാട് വെളിയില്‍ വന്നതോടെ അവരില്‍ വിശ്വാസം നഷ്ടപ്പെട്ട് ബിജെപിയില്‍ അംഗത്വം എടുക്കുന്നവരും അനുഭാവികളായി മാറുന്നവരുമായ ക്രിസ്ത്യാനികളുടെ എണ്ണം കൊച്ചിയില്‍ വർദ്ധിക്കുന്നു.

ഇതില്‍ കൂടുതല്‍ തിരിച്ചടി നേരിട്ടിരിക്കുന്നത് കോണ്‍ഗ്രസാണ്……….പരമ്ബരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന കൊച്ചിയിലെയും എറണാകുളത്തെയും ലത്തീൻ കുടുംബങ്ങള്‍ ഒന്നൊന്നായി ബിജെപിയില്‍ അംഗത്വം എടുക്കുന്നതും അനുഭാവികളായി മാറുന്നതും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട് .

ഇസ്രയേല്‍ ഹമാസ് വിഷയത്തിലെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും , വഖഫ് നിയമ ഭേദഗതിക്കെതിരെ പൊളിറ്റിക്കല്‍ ഇസ്ലാമിനുവേണ്ടി കോണ്‍ഗ്രസ് ചെയ്യുന്ന വീടുവേലയും കോണ്‍ഗ്രസിനെ ഉപേക്ഷിക്കുന്നതിന് പ്രധാന കാരണമായി മാറുന്നു……. ഒപ്പം കൊച്ചിയിലും എറണാകുളത്തും കോണ്‍ഗ്രസിനെ വളർത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ള കോണ്‍ഗ്രസിന്റെ വനിതാ നേതാവായിരുന്ന സിമി റോസ്ബെലിനെതിരെ കോണ്‍ഗ്രസ് നേതൃത്വം കാട്ടിയ നന്ദികേടും ക്രിസ്ത്യൻ സമുദായ അംഗങ്ങള്‍ക്കിടയില്‍ അതൃപ്തി വർദ്ധിപ്പിച്ചിട്ടുണ്ട് .

ഇലക്ഷനുകള്‍ അടുക്കുമ്ബോള്‍ പഴയതുപോലെ അരമനകളുടെ തിണ്ണ നിരങ്ങി പിന്തുണ നേടി കൊച്ചിയില്‍ നിന്നും എറണാകുളത്തു നിന്നും വൻഭൂരിപക്ഷത്തില്‍ വിജയിക്കുന്നത് ഇനി ഓർമ്മകള്‍ മാത്രമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക