ലൗ ജിഹാദിനിരയായി എന്ന് വീട്ടുകാർ ആരോപിക്കുന്ന യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ഡല്‍ഹി സ്വദേശി സോണി(19) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകൻ സലീം, സുഹൃത്ത് പങ്കജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സലീം സ്വന്തം പേര് മറച്ച്‌ വച്ച്‌ സഞ്ജു എന്ന പേരിലാണ് യുവതിയുമായി അടുത്തത്. ഏഴുമാസം ഗർഭിണിയായ സോണി സലീമിനോട് തന്നെ വിവാഹംകഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാല്‍, വിവാഹത്തിന് താത്പര്യമില്ലാതിരുന്ന സലീം യുവതിയോട് ഗർഭഛിദ്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കർവാ ചൗത്ത് ദിനത്തില്‍ യുവതി വ്രതം നോറ്റപ്പോഴും സലീമുമായി വഴക്കുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച യുവതി സലീമിനെ കാണാൻ പോയിരുന്നു. തുടർന്ന്, സലീമും രണ്ട് സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച്‌ യുവതിയെ മൂവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

റോഹ്തക് ജില്ലയിലെ മദീനയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മുഖത്ത് മൂർച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുള്ള പാടുകളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി. റോഹ്തക് പോലീസും എഫ്‌എസ്‌എല്‍ സംഘവും സാമ്ബിളുകള്‍ ശേഖരിച്ച്‌ മൃതദേഹം നംഗ്ലോയ് പോലീസിന് കൈമാറി. പെണ്‍കുട്ടിയെ മർദിച്ച ശേഷം മൊബൈല്‍ ഫോണ്‍ ചാർജർ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമായിരുന്നു സോണി . ഇൻസ്റ്റഗ്രാമില്‍ 6000-ത്തിലധികം ഫോളോവേഴ്സുമുണ്ടായിരുന്നു. ഒന്നര വർഷം മുൻപാണ് സഞ്ജു എന്ന പേരില്‍ സലീം സോണിയെ പ്രണയക്കെണിയില്‍ കുടുക്കിയത്. ഈ ബന്ധം വീട്ടുകാർ വിലക്കിയെങ്കിലും പിന്മാറാൻ സോണി തയ്യാറായില്ല. മകള്‍ ഗർഭിണിയാണെന്നറിഞ്ഞതോടെ വിഷമത്തിലായ മാതാപിതാക്കളോട് സലീം തന്നെ വിവാഹം കഴിക്കുമെന്നാണ് സോണി പറഞ്ഞിരുന്നത്. സഞ്ജുവിനെ ഞങ്ങള്‍ ഹിന്ദുവായി കണക്കാക്കി. അതുകൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് വീട്ടുകാർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക