സോഷ്യല്‍ മീഡിയ വലിയ താല്പര്യം ഉള്ള വിഷയമാണ് മുകേഷ് അംബാനിയുടെ കുടുംബത്തെക്കുറിച്ചുള്ള വാർത്തകള്‍. ഇപ്പോഴിതാ സമയത്ത് മുകേഷ് അംബാനിയുടെ അംബാനിയുടെയും കുടുംബത്തിന്റെയും ഒരു വീഡിയോ വളരെയധികം വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ വീഡിയോയ്ക്ക് സമ്മിശ്രമായ അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മരുമകളായ രാധിക മർച്ചന്റിനെ വയറില്‍ പിടിച്ച് മാറ്റിനിർത്തുന്ന മുകേഷിന്റെ ഒരു വീഡിയോയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. അദ്ദേഹം ഒരിക്കലും മരുമകളുടെ ശരീരത്തില്‍ അത്തരത്തില്‍ തൊടാൻ പാടില്ലായിരുന്നു എന്നാണ് കൂടുതല്‍ ആളുകളും പറയുന്നത്. അദ്ദേഹത്തോടുള്ള ബഹുമാനം ഈ ഒരൊറ്റ വീഡിയോ കാരണം നഷ്ടപ്പെട്ടു എന്നും ചിലർ കമന്റ് ചെയ്യുന്നു.
-->
ഒരു പൊതു വേദിയില്‍ വച്ച് ഇങ്ങനെ മരുമകളെ സ്പർശിക്കുമ്ബോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു എന്നാണ് മറ്റു ചിലർ പറയുന്നത്. എല്ലാവരും ഒരേ രീതിയില്‍ ആവണമെന്നില്ല ചില കാര്യങ്ങളെ വിലയിരുത്തുന്നത്, അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് ആ കാര്യം നിങ്ങള്‍ ശ്രദ്ധിക്കാതിരുന്നത് എന്നും ചിലർ ചോദിക്കുന്നു.
അതേസമയം കറകളഞ്ഞ സ്നേഹം മാത്രമാണ് അവർക്ക് ഇടയില്‍ ഉള്ളത്, എന്തിനാണ് ആ സ്പർശനത്തില്‍ മോശമായ കാര്യങ്ങള്‍ കണ്ടെത്തുന്നത് എന്ന് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നു. വളരെ സ്നേഹപൂർവ്വം അവർ മുൻപോട്ട് പോവുക എന്തിനാണ് അതിനിടയില്‍ ഇത്തരത്തിലുള്ള മോശം കമന്റുകളുമായി ആളുകൾ എത്തുന്നത് എന്നാണ് ഇക്കൂട്ടരുടെ ചോദ്യം. വിവാദ വീഡിയോ ചുവടെ കാണാം.