തെരഞ്ഞെടുപ്പു കാലം മലയാളം വാര്‍ത്താചാനലുകളുടെ ഉത്സവകാലമാണ്. എല്ല ചാനലുകളും സജീവമായി അരയും തലയും മുറുക്കി കളത്തില്‍ ഇറങ്ങും. ഇക്കുറി വാര്‍ത്താചാനലുകള്‍ തമ്മില്‍ മത്സരം മുറുകിയത് അതിവൈകാരികത സൃഷ്ടിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകളിലൂടെയാണ്. അര്‍ജുന്‍ വിഷയം അടക്കം അതിവൈകാരികത നിറച്ചാണ് ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. ചാനല്‍ ഡെസ്‌ക്കില്‍ നിന്നും അവതാരകര്‍ സ്‌പോട്ട് റിപ്പോര്‍ട്ടര്‍മാരായി കളത്തിലിറങ്ങി.
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ എത്തിയതോടെ രാഷ്ട്രീയ ചൂടിലാണ് കേരളം. എല്ലാക്കാലവും രാഷ്ട്രീയ റിപ്പോര്‍ട്ടിംഗില്‍ മറ്റു ചാനലുകളെ കടത്തിവെട്ടാറുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ ആ വാരത്തില്‍ തങ്ങളുടെ അധീശത്തം അരക്കിട്ടുറപ്പിക്കുന്ന കാഴ്ച്ചയാണ പോയവാരം കണ്ടത്. 42ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ നൂറ് പോയിന്റ് കടന്നാണ് ഏഷ്യാനെറ്റിന്റെ കുതിപ്പ്. ഏഷ്യാനെറ്റ് ന്യൂസ് 104 പോയിന്റാണ് നേടിയത്. കഴിഞ്ഞ തവണ 99.78 ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ്. ഇവിടെ നിന്നുമാണ് കുതിപ്പുണ്ടാക്കിത്.
-->

അതേസമയം ഏഷ്യാനെറ്റ് ന്യൂസിനെ കടത്തിവെട്ടി ഒന്നാം സ്ഥാനം പിടിക്കാന്‍ ഇറങ്ങിയ റിപ്പോര്‍ട്ടര്‍ ചാനലിന് നിരാശയായിരുന്നു ഫലം. കോടികള്‍ മുടക്കിയുള്ള പരിശ്രമങ്ങളെല്ലാം ഏഷ്യാനെറ്റിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായി. കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്ത് വാങ്ങിയിട്ടും റേറ്റിങില്‍ റിപ്പോട്ടറിന് ഒന്നാമതെത്താനായില്ല. വലിയ കെട്ടുകാഴ്ച്ചകള്‍ ഒരുക്കിയെങ്കിലും പ്രേക്ഷകര്‍ ചാനല്‍ റിമോട്ടില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ പരതിയെടുത്തു എന്നത് അവരുടെ വിശ്വസനീയതയുടെ തെളിവു കൂടിയാണ്. ഈ ആഴ്ച്ചയില്‍ റിപ്പോര്‍ട്ടര്‍ ടിവി 98 പേയിന്റാണ് നേടിയത്. കഴിഞ്ഞ ആഴ്ച്ചയും ഇതേ പോയിന്റിലായിരുന്നു ചാനല്‍, അവിടെ നിന്നും മുന്നോട്ടു പോകാന്‍ കഴിഞാഞിട്ടില്ല.
അതേസമയം മൂന്നാം സ്ഥാനത്തേക്ക് വീണ 24 ന്യൂസ് ചാനല്‍ 79 പോയിന്റാണ് ബാര്‍ക്കില്‍ നേടിയത്. രണ്ടാം സ്ഥാനത്തേക്കുള്ള കുതിപ്പ് അവര്‍ക്ക് അടുത്തെങ്ങും സാധിക്കാത്ത അവസ്ഥയുണ്ടാകും. രണ്ടാം സ്ഥാനത്തുള്ള റിപ്പോർട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ഓളം പോയിന്റിന് പിന്നിലാണ് 24 ന്യൂസ്. ഏതാനും ആഴ്ചകൾക്ക് മുന്നേ തുടർച്ചയായി രണ്ടാഴ്ച ഏഷ്യാനെറ്റിനെയും മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും പിന്നീട് ശ്രീകണ്ഠൻ നായർ നേതൃത്വം നൽകുന്ന ചാനൽ പിന്നോക്കം പോകുകയായിരുന്നു.
42ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗ്:
- ഏഷ്യാനെറ്റ് ന്യൂസ് – 104റ
- റിപ്പോര്‍ട്ടര്‍ ടിവി – 98
- ട്വന്റി ഫോര്‍ – 79
- മനോരമ ന്യൂസ് – 50
- മാതൃഭൂമി ന്യൂസ് – 39
- ജനം ടിവി – 22
- കൈരളി ന്യൂസ് – 22
- ന്യൂസ് 18 കേരള – 17
- മീഡിയ വണ്‍ – 12
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക