കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേര്‍ പിടിയില്‍. കിഴവൂര്‍, ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കരീപ്ര, കുഴിമതിക്കാട് സ്വദേശി വിപിന്‍(32), കണ്ണൂര്‍ , ചെമ്ബിലോട് സ്വദേശി ആരതി(30) കിളികൊല്ലൂര്‍, പ്രഗതി നഗര്‍ ബിലാല്‍(35), കല്ലുവാതുക്കല്‍, പാമ്ബുറം, സ്വദേശി സുമേഷ്(26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വിലപനയ്ക്കായി എത്തിച്ച 4.37 ഗ്രാം എം.ഡി.എം.എ യാണ് പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ബിലാലും സുമേഷും ചേര്‍ന്നാണ് മയക്കുമരുന്ന് എത്തിച്ചത്. 2 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















