പാലാ കൊട്ടാരമറ്റത്തു നിന്ന് എക്സൈസ് സംഘം അനധികൃത മദ്യം പിടികൂടി. അനധികൃത വില്പനയ്ക്കായി സമാഹരിച്ച മദ്യം വാഹനത്തിൽ കടത്തുകയായിരുന്നു. വാഹനത്തെ പിന്തുടർന്നെത്തിയ എക്സൈസ് സംഘം കൊട്ടാരമറ്റത്ത് വച്ച് വാഹനം തടഞ്ഞാണ് അനധികൃത മദ്യം പിടിച്ചെടുത്തത്.
രാജീവ് മേവട എന്ന വ്യക്തിയെ മദ്യക്കടത്തുമായി ബന്ധപ്പെട്ട് എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. പാലാ പ്രദേശത്ത് വ്യാപകമായി അനധികൃത മദ്യ വില്പന നടക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയാണ് അനധികൃത മദ്യം പിടികൂടിയത്. അനധികൃത മദ്യ വില്പന തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം അധ്യക്ഷൻ ആൽബിൻ ഇടമലശ്ശേരി കഴിഞ്ഞ ദിവസമാണ് എക്സൈസ് റേഞ്ച് ഓഫീസർക്ക് പരാതി കൈമാറിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















