ലോകകപ്പ്ക്വാളിഫയറില്‍ ബൊളീവിയയെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലോക ചാംപ്യന്‍മാരായ അര്‍ജന്റീന. നായകന്‍ ലയണല്‍ മെസിക്ക് ഹാട്രിക്. അര്‍ജന്റീന ആറ് തവണ തങ്ങളുടെ വല ചലിപ്പിച്ചപ്പോള്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിക്കാതെ ബൊളീവിയ നിസഹായരായി നിന്നു.

കോപ്പ അമേരിക്ക ഫൈനലിലെ പരുക്കിനു ശേഷം മെസി അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കുന്ന രണ്ടാമത്തെ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ മുക്കാല്‍ ഭാഗവും അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു പന്ത്. മെസിക്കും സംഘത്തിനും ഭീഷണി ഉയര്‍ത്താന്‍ ഒരു ഘട്ടത്തിലും ബൊളീവിയയ്ക്കു സാധിച്ചില്ല. ലോകകപ്പ് യോഗ്യത പോയിന്റ് ടേബിളില്‍ 22 പോയിന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചുവടെ കാണാം 👇


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക