ലോകകപ്പ് ജേതാവായ അർജെന്റൈനൻ ഫുട്ബോൾ ഇതിഹാസം ലയണല് മെസ്സി നാളെ ഇന്ത്യയിൽ. ആരാധകരുടെ ഫുട്ബോള് വസന്തമായ മെസിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ്. മെസി കേരളത്തിൽ എത്താത്തതിൽ മലയാളി ആരാധകർക്ക് നിരാശയുണ്ടെന്നതു വാസ്തവം. എങ്കിലും ഇന്ത്യന് മണ്ണിലേക്കുള്ള മെസിയുടെ രണ്ടാം വരവിനായുള്ള ഒരുക്കത്തിലാണ് രാജ്യത്തെ കാല്പ്പന്ത് പ്രേമികൾ.ലയണൽ മെസിയുടെ ഗോട്ട് ഇന്ത്യ ടൂറിന്റെ ഔദ്യോഗിക തുടക്കം 13നാണ്. എന്നാൽ, നാളെ രാത്രി (ശനി പുലർച്ചെ) 1.30ന് മെസി ഇന്ത്യയിലെത്തുമെന്നാണ് പരിപാടിയുടെ സംഘാടകർ അറിയിച്ചത്.

മെസിയുടെ ഇന്ത്യ ടൂറിലേക്ക് ഇനിയുള്ളത് രണ്ട് ദിനങ്ങളുടെ അകലം മാത്രം. 13, 14, 15 തീയതികളിലായി കോല്ക്കത്ത, ഹൈദരാബാദ്, മുംബൈ, ഡല്ഹി നഗരങ്ങളില് മെസി പര്യടനം നടത്തും. 14 വര്ഷത്തെ ഇടവേളയ്ക്കുശേഷമാണ് മെസി ഇന്ത്യയില് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് സൂപ്പര് താരങ്ങള്, സച്ചിന് തെണ്ടുല്ക്കര് അടക്കമുള്ള ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസങ്ങളൾ തുടങ്ങിയ വൻ നിരയാണ് മെസിയുടെ വരവില് കൈകോര്ക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

70 അടി പ്രതിമ; സിറ്റി ഓഫ് ജോയ്

സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന കോല്ക്കത്ത മെസിയെ രണ്ടാം വട്ടവും സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. 2011ൽ വെനിൻസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിനായി മെസി കൊൽക്കത്തയിൽ എത്തിയിരുന്നു. 14 വര്ഷത്തിനുശേഷം ഫിഫ ലോകകപ്പ് ജേതാവായാണ് മെസിയുടെ രണ്ടാം വരവ്. മെസിയെ രണ്ടു തവണ സ്വീകരിച്ചതിന്റെ സന്തോഷവും സിറ്റി ഓഫ് ജോയ്ക്ക് ഇനി സ്വന്തം.

വെർച്ച്വൽ ചടങ്ങിലൂടെ തന്റെ 70 അടി ഉയരമുള്ള, ഇതുവരെയുള്ള ഏറ്റവും വലിയ ശില്പ്പം മെസി അനാവരണം ചെയ്യും. ശ്രീഭൂമിയിൽ വച്ച് പൊതു ചടങ്ങിലൂടെ അനാവരണമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സുരക്ഷാ സംബന്ധമായ ആശങ്ക പോലീസ് അറിയിച്ചതോടെ വെർച്ച്വൽ ചടങ്ങിലേക്കു മാറുകയായിരുന്നു. 25×20 അടി വലുപ്പമുള്ള തന്റെ മ്യൂറൽ ചിത്രവും മെസി അന്ന് അനാവരണം ചെയ്യും. സാള്ട്ട്ലേക്ക് സ്റ്റേഡിയത്തിലെ ചടങ്ങിൽ 70,000 ആരാധകരെ ഉള്ക്കൊള്ളും.

ഹൈദരാബാദ് @ 7.00 pm: കൊൽക്കത്തയിലെ പരിപാടിക്കുശേഷം 13ന് വൈകുന്നേരം ഏഴിന് ഹൈദരാബാദിലെ ആരാധകര്ക്കു മുന്നിലെത്തും. സെലിബ്രിറ്റികള് പങ്കെടുക്കുന്ന സെവന്സ് ഫുട്ബോളില് മെസി പങ്കെടുക്കും. തുടര്ന്ന് 14-ാം തീയതിയാണ് മുംബൈയിലെ പരിപാടി.

മുംബൈ ഫാഷൻ ഷോ: മുംബൈയിലൽ, ഉറുഗ്വെൻ താരം ലൂയിസ് സുവാരസ്, മെസിയുടെ സഹതാരം റോഡ്രിഗോ ഡി പോള്, ബോളിവുഡ് താരങ്ങളായ ജോൺ ഏബ്രഹാം, ടൈഗർ ഷെഫോഫ്, ജാക്കി ഷെറോഫ് തുടങ്ങിയ വൻ താരങ്ങൾ അണിനിരക്കുന്ന ഫാഷൻ ഷോ അരങ്ങേറും. ചാരിറ്റിക്കുവേണ്ടിയുള്ള ഈ ഷോ 45 മിനിറ്റ് നീളുമെന്നാണ് വിവരം. 2022 ലോകകപ്പ് ഓര്മക്കുറിപ്പെന്ന രീതിയിലാണ് ചടങ്ങ്.

മുംബൈ വാങ്കഡേ സ്റ്റേഡിയത്തില് വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ചടങ്ങില് ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുൽക്കർ, എം.എസ്. ധോണി തുടങ്ങിയരും മെസിക്കൊപ്പം അണിചേരുമെന്നാണ് വിവരം.

ഡൽഹിയിൽ മോദിക്കൊപ്പം: പര്യടനത്തിന്റെ അവസാനദിനമായ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതയില്വച്ച്‌ മെസി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ഒരു മണി മുതലാണ് 15-ാം തീയതിയിലെ മെസിയുടെ ചടങ്ങുകള്. ഈ വര്ഷം മൂന്ന് യൂറോപ്യന് ട്രോഫികള് (ഗോദിയ കപ്പ്, ദന കപ്പ്, നോര്വെ കപ്പ്) സ്വന്തമാക്കിയ മിനര്വ അക്കാദമിയിലെ യൂത്ത് ഫുട്ബോള് താരങ്ങളുമായും മെസി കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റില് ഹെല്സിങ്കി കപ്പിന്റെ ഫൈനലിലും മിനര്വയുടെ ചുണക്കുട്ടികള് എത്തിയിരുന്നു. സെലിബ്രിറ്റി മത്സരത്തോടെ ഡല്ഹിയിലെ പര്യടനം പൂര്ത്തിയാക്കി മെസി തിരികെ മടങ്ങും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക