സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന വീഡിയോകള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
വളരെ സാധാരണമായി ചിലര്‍ ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളും വീഡിയോകളും ആരെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടാല്‍, അത് കാണുന്നവരില്‍ എന്തെങ്കിലും പുതുമ നിറച്ചാല്‍ മതി ഇത് വൈറലായി മാറാന്‍.ഇപ്പോഴിതാ കണ്ണൂരിലെ പൈതല്‍മല കേറുന്ന ടീമിന്റെ പാട്ടിന് ചുവട് വെക്കുന്ന ഒരു സുന്ദരിപ്പെണ്ണിന്റെ ഡാൻസാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ”നാണിച്ചു നില്‍ക്കുന്ന യോദ്ധാവേ നോക്കി രസിക്കുന്നു മണവാളന്‍…” എന്ന പാട്ടാണ് ടീം പാടുന്നത്. ഹൂഡിയും പാന്റ്സുമൊക്കെ ധരിച്ച പെണ്‍കുട്ടി വളരെ ക്യൂട്ടായി താളത്തിനനുസിരിച്ചാണ് വളരെ ഈസിയായി ചുവടുകള്‍ വയ്ക്കുന്നത്. വീഡിയോ പങ്കുവച്ച് അധികം താമസിയാതെ തന്നെ സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുകയും വൈറലാക്കി മാറ്റുകയും ചെയ്യുകയാണ്.
കണ്ണൂർ ജില്ലയിലെ പൈതല്‍മല എന്നത് മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ്. അവിടുത്തെ പ്രധാന ആകർഷണങ്ങളില്‍ ചിലത് 6 കിലോമീറ്റർ ട്രെക്കിംഗ്, അപൂർവ തദ്ദേശീയ ജീവിവർഗ്ഗങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, അയല്‍രാജ്യമായ കർണാടകയുടെ വിശാലദൃശ്യങ്ങള്‍ എന്നിവയെല്ലാമാണ്. കണ്ണൂരിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ ഈ ഹില്‍ സ്റ്റേഷൻ പ്രധാന പട്ടണത്തില്‍ പട്ടണത്തില്‍ നിന്ന് 65 കിലോമീറ്റർ അകലെയാണ്. പൈതല്‍ മലയും അതിന്റെ താഴ്വാരങ്ങളിലുമായി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂട്ടി ചേർത്ത് ഇപ്പോള്‍ പൈതല്‍ മല ടൂറിസം എന്ന നിലയിലേക്ക് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്. കേരളത്തിലെ ദൃശ്യങ്ങള്‍ മാത്രമല്ല നമ്മുടെ അയല്‍ സംസ്ഥാനമായ കർണാടകയിലെ കാഴ്‌ചകളും പൈതല്‍മലയില്‍ നിന്ന് നോക്കിയാല്‍ കാണാം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളോ അല്ലെങ്കില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള മാസങ്ങളിലോ ആണ് ഇവിടെ ഏറ്റവും മനോഹരമായ കാഴ്‌ചകള്‍. മണ്‍സൂണ്‍ സമയത്ത് ഈ കുന്നും സമീപ പ്രദേശങ്ങളും പച്ച പുതച്ച നില്‍ക്കുന്നത് വലിയൊരു ആകര്‍ഷണമാണ്.

















