എഡിജിപി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി പി.വി അൻവർ. ”അജിത്കുമാറിന്റെ തലയില്‍നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ…പി.വി അൻവർ, പുത്തൻവീട്ടില്‍ അൻവർ”-എന്നാണ് പി.വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കിയ എം.ആർ അജിത്കുമാർ സായുധ ബറ്റാലിയന്റെ ചുമതലയില്‍ തുടരും. മനോജ് എബ്രഹാമിനാണ് ക്രമസമാധാന വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് സർക്കാർ നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് രാവിലെയാണ് എഡിജിപിക്ക് എതിരെ ഡിജിപിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോർട്ട് കൈമാറിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും കെ.കെ രാഗേഷും രാവിലെ ക്ലിഫ് ഹൗസിലെത്തിയിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.

അജിത്ത്‌ കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ,, പി.വി.അൻവർ പുത്തൻ വീട്ടിൽ അൻവർ

Posted by PV ANVAR on Sunday, October 6, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക