മണികണ്ഠൻ ആർ ആചാരിയും രശ്മി ആർ നായരും പ്രധാന വേഷത്തിലെത്തുന്ന ഷോർട് ഫിലിം പുറത്തെത്തി. റെഡ് എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം ഹരി വിസ്മയം ആണ് സംവിധാനം ചെയ്തിരിക്കുന്നത്.സസ്പെൻസ് ത്രില്ലർ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഷോർട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

മാത്യു എന്ന കഥാപാത്രമായാണ് മണികണ്ഠൻ എത്തുന്നത്. രശ്മിയുടെ കഥാപാത്രത്തിന്റെ പേര് അഞ്ജലി എന്നാണ്. ഒരു കഫേയില്‍ നിന്നാണ് കഥാ പശ്ചാത്തലം തുടങ്ങുന്നത്. രശ്മിയുടെയും മണികണ്ഠൻ്റേയും കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്നത് ഒരു കഫേയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിർമാണം രാഹുല്‍ പി എസ്, ഛായാഗ്രഹണം സൗരിനാഥ്, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അജയ് ജോസഫ്, സംഗീതം നല്‍കിയിരിക്കുന്നത് വിനീഷ് മണി. പത്ത് മിനിട്ടോളം ദൈർഘ്യം വരുന്ന ഷോർട് ഫിലിമിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക