
സ്‌കൂള്‍ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളില്‍ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത നാല് വിദ്യാർത്ഥികളുടെയും പ്രായം 18 വയസ്സിന് മുകളിലാണോ എന്ന് പരിശോധിക്കും.
പഠനത്തില്‍ പിന്നാക്കമായ പത്താം ക്ലാസ് വിദ്യാർഥിക്ക് അധ്യാപിക പ്രത്യേക ട്യൂഷൻ ക്ലാസ് നല്‍കിയിരുന്നു. ഇതിനിടെ ഇരുവരും അടുത്തു. വിദ്യാർഥി, അധ്യാപികയുടെ അശ്ലീല വീഡിയോ മൊബൈല്‍ ഫോണില്‍ പകർത്തി. തുടർന്ന് ബന്ധം നിലനിർത്താൻ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.