വിദേശമദ്യം വ്യാപകമായി അനധികൃത വില്പന നടത്തുന്ന യുവാവ് പിടിയില്‍. കാപ്പ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച കുമ്ബഴ സ്വദേശി സുധീഷാണ് 7 ലിറ്റർ വിദേശ മദ്യവുമായി എക്‌സൈസിന്റെ പിടിയിലായത്. പത്തനംതിട്ട മലയാലപ്പുഴ മയിലാടുംപാറയില്‍ ഇന്നലെയാണ് സംഭവം
ഓട്ടോ ഡ്രൈവറായ സുധീഷ് വിദേശമദ്യം വ്യാപകമായി അനധികൃത വില്പന നടത്തുന്നയാളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിലെത്തിയ ഇയാളെ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനുവും ആരോഗ്യമന്ത്രി വീണാ ജോർജ്ജും ചേർന്ന് മാലയിട്ടും മുദ്രാവാക്യം മുഴക്കിയും സ്വീകരിച്ചിരുന്നത് വാർത്തയായിരുന്നു. ഇവർക്കൊപ്പം പാർട്ടിയിലേക്ക് എത്തിയ മറ്റൊരു യുവാവിനെ കഞ്ചാവുമായി പോലീസ് പിടികൂടുകയും പാർട്ടി ഇടപെടൽ മൂലം സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.
ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ പാർട്ടിയിലേക്ക് നേരിട്ട് റിക്രൂട്ട്മെൻറ് നടത്തുകയാണ് സിപിഎം ഇപ്പോൾ ചെയ്യുന്നത്. വരുന്നവർക്കെല്ലാം പാർട്ടിയിലും യുവജന സംഘടനകളിലും ഉന്നത സ്ഥാനമാനങ്ങളും ലഭിക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഇത്തരം അധമ സംഘങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ചാനയിക്കുന്നത്. ഇത്തരം സംഘങ്ങളെ ഉപയോഗിച്ചാണ് പലപ്പോഴും മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാപ്രവർത്തനം നടത്തിപ്പ്.

















