ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തൃശ്ശൂർ – കുന്നംകുളം റോഡില്‍ മുണ്ടൂർ മഠത്തിന് സമീപം റോഡിലെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കില്ല.

തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ് ദേവൻ രാജേന്ദ്രൻ പറഞ്ഞു. അപകടത്തില്‍ വാഹനത്തിന്‍റെ ടയർ പൊട്ടി. ടയർ മാറ്റിയശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യാത്ര തുടർന്നു. കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂർ കുറ്റിപ്പുറം റോഡിലെ മുണ്ടൂർ മുതല്‍ കുന്നംകുളം വരെയുള്ള ഭാഗം ഏറെ നാളായി ശോചനീയാവസ്ഥയിലാണ്. ഈ റോഡിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനവും അപകടത്തില്‍പ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക