സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കൂടാതെ കള്ളപ്പണ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ബാലാജിയെ വീണ്ടും മന്ത്രിയാക്കി. ഇതോടെ ബാലാജി അടക്കം 4 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്. നാളെ ഉച്ച കഴിഞ്ഞ് 3:30നാണ് സത്യപ്രതിജ്ഞ നടക്കുക. 3 മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെന്തില്‍ ബാലാജിയെ മന്ത്രിയാക്കുന്നതില്‍ ഗവർണർ ആർഎൻ രവി എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നേരത്തെ ഗവർണർ ആവശ്യപ്പെട്ടിരുന്നു. 2021 മെയിലാണ് ഉദയനിധി സ്റ്റാലിൻ ആദ്യമായി എംഎല്‍എ ആയത്. 2022 ഡിസംബറില്‍ സ്റ്റാലിൻ മന്ത്രിസഭയിലെത്തി. നിലവില്‍ കായിക -യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ്. നിലവില്‍ ആസൂത്രണവകുപ്പ് കൂടി ഉദയനിധിക്ക് നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക