നവദമ്ബതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ പിന്നിലിരുന്ന് സഞ്ചരിച്ച നവവധുവിന് ദാരുണാന്ത്യം.ആറ്റിങ്ങലില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖില്‍ ജിത്തിനും പരിക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങവെയാണ് കൃപയും ഭർത്താവ് അഖില്‍ ജിത്തും അപകടത്തില്‍പ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറ്റിങ്ങല്‍ മാമം ദേശീയ പാതയില്‍ വെച്ചാണ് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്‍റെ പിന്നില്‍ കണ്ടയ്നെ‌ർ ലോറി ഇടിച്ചത്. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കൃപ സംഭവസ്ഥലത്തു വെച്ച്‌ തന്നെ മരണപ്പെട്ടു.

അപകടത്തില്‍ ഭർത്താവ് അഖില്‍ജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊട്ടാരക്കര ബാർ കൗണ്‍സിലിലെ അഭിഭാഷകയായ കൃപയും അഖില്‍ ജിത്തും ആഗസ്റ്റ് 21 ന് ആയിരുന്നു വിവാഹിതരായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക