വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച്‌ ഇന്ത്യയില്‍ ജീവിക്കാൻ ശ്രമിച്ചതിന് ബംഗ്ലാദേശി നീലച്ചിത്ര താരം അറസ്റ്റില്‍. മുംബൈയിലെ ഉല്ലാസ് നഗറില്‍ നിന്നാണ് അരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെയെ അറസ്റ്റ് ചെയ്തത്. ഹില്‍ ലൈൻ പോലീസാണ് അറസ്റ്റ് ചെയ്തത്.

അംബർനാഥില്‍ ഒരു ബംഗ്ലാദേശി കുടുംബം വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ താമസിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് നീലച്ചിത്ര താരം വ്യാജ പാസ്പോർട്ട് ഉപയോഗിച്ച്‌ ഇന്ത്യയില്‍ കഴിയുന്നതായി വ്യക്തമായത്. അന്വേഷണത്തില്‍ അമരാവതി സ്വദേശിയാണ് റിയയ്ക്കും അവരുടെ കൂടെയുള്ള മൂന്ന് പേർക്കും ഇന്ത്യയില്‍ താമസിക്കാൻ വേണ്ടി വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കിയെന്ന് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിയയും അമരാവതി സ്വദേശിയും ഉള്‍പ്പെടെ നാല് പേർക്കെതിരെ 1946 ലെ ഫോറിനേഴ്‌സ് ആക്‌ട് സെക്ഷൻ 14(എ) പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 420, സെക്ഷൻ 465, സെക്ഷൻ 468, സെക്ഷൻ 471, സെക്ഷൻ 34 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക