ബെംഗളൂരുവില്‍ ക്രൂര കൊലപാതകത്തിനിരയായ മഹാലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി മുൻ ഭർത്താവ് ഹേമന്ദ് ദാസ്.ഇയാളാകാം കാെലയ്‌ക്ക് പിന്നിലെന്ന് കരുതുന്നുവെന്നും ഹേമന്ദ്ദാസ് പറഞ്ഞു. അതേസമയം പ്രതിയെ തിരിച്ചറിഞ്ഞട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംശയമുള്ള മൂന്നുപേർ പൊലീസിന്റെ നിരീക്ഷണത്തിലാണ് അതില്‍ അഷ്റഫും ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍ പ്രതിയെക്കുറിച്ചുള്ള വിവരം പുറത്തുവിടാൻ പൊലീസ് തയാറായില്ല. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ 26-കാരിയുടെ മൃതദേഹം 59 കഷ്ണങ്ങളാക്കിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാെലീസ് മൃതദേഹം കണ്ടെത്തുമ്ബോള്‍ പുഴുവരിച്ച നിലയിലായിരുന്നു. ഫ്രിഡ്ജിന് സമീപം ഒരു സ്യൂട്ട്കേസും കണ്ടെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രാഥമിക അന്വേഷണത്തില്‍ ഇത് 30ലധികം എന്നായിരുന്നു പറഞ്ഞത്. നെലമംഗലയിലെ തന്റെ കടയിലെത്തിയപ്പോഴാണ് മഹാലക്ഷ്മിയെ ഏറ്റവും ഒടുവില്‍ കണ്ടെതെന്നും അയാള്‍ പറഞ്ഞു. മകളുടെ കാര്യത്തിനാണ് അവള്‍ വന്നത്. നെലമംഗലയിലെ സലൂണില്‍ ജോലി ചെയ്തിരുന്ന ഉത്തരാഖണ്ഡ് സ്വദേശിയാണ് അഷ്‌റഫ്. ഇയാള്‍ക്കെതിരെ അവള്‍ ഭീഷണപ്പെടുത്തലിന് ശേഷാദ്രിപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും ഹേമന്ദ് പറഞ്ഞു.

ആറ് വർഷത്തെ ദാമ്ബത്യത്തിനാെടുവില്‍ ഒമ്ബത് മാസം മുമ്ബായിരുന്നു ഞങ്ങളുടെ വേർപിരിയല്‍. വാക്കുതർക്കത്തിന്റെ പേരില്‍ മഹാലക്ഷ്മി എനിക്കെതിരെയും നെലമംഗല പൊലീസില്‍ പരാതി നല്‍കിയിരുന്നതായും ഹേമന്ദ് പറഞ്ഞു. മഹാലക്ഷ്മിയുടെ ചിതാഭസ്മം രാമേശ്വരത്ത് ഒഴുക്കണം. അവള്‍ക്ക് നിത്യശാ‌ന്തി ലഭിക്കാനാണിത്. സെപ്റ്റംബർ രണ്ടിനാണ് മഹാലക്ഷ്മിയുടെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫാകുന്നത്. ഇവരുടെ ഫോണില്‍ വിളിച്ചവരുടെയും മെസേജ് അയച്ചവരുടെയും വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക