മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രയാഗ മാർട്ടിൻ. ചുരുങ്ങിയ സിനിമകളില്‍ അഭിനയിച്ചുകൊണ്ടുതന്നെ മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ നടിയെപ്പറ്റി അറിയാൻ ആളുകള്‍ക്ക് താല്‍പര്യം ഏറെയാണ്. തനി നാട്ടിൻപുറത്തുകാരിയായ പെണ്‍കുട്ടിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു മലയാളികള്‍ക്കിടയിലേക്ക് പ്രയാഗ മാർട്ടിൻ കടന്നുവന്നത്.

‘പിസാസ്’ എന്ന തമിഴ് സിനിമ ചെയ്തുകൊണ്ടായിരുന്നു താരം അഭിനയരംഗത്തേക്ക് എത്തിയത്. അതിനുമുൻപ് സാഗർ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നുവെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാൻ ആളുകള്‍ കൂടുതല്‍ താല്പര്യം കാണിക്കാൻ കാരണം ഇടയ്ക്കിടെ താരം ചെയ്യുന്ന മേക്കോവറുകള്‍ തന്നെയാണ്. പലപ്പോഴും പുത്തൻ മേക്കോവറുകളിലും വസ്ത്രങ്ങളിലും എത്തുമ്ബോള്‍ വിമർശനവും ട്രോളും ഏറ്റുവാങ്ങുന്ന താരം കൂടിയാണ് പ്രയാഗ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏത് ലുക്കും മടിയില്ലാതെ പരീക്ഷിക്കുന്നതിനാല്‍ കടുത്ത വിമർശനവും നടിക്ക് നേരിടേണ്ടി വരാറുണ്ട്. അത്തരത്തില്‍ കുറച്ച്‌ മണിക്കൂറുകള്‍ക്ക് മുമ്ബ് ഇൻസ്റ്റഗ്രാമില്‍ പ്രയാഗ പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മുംബൈ മെട്രോ സ്റ്റേഷനായിരുന്നു ഫോട്ടോഷൂട്ട് ലൊക്കേഷനെന്നാണ് ചിത്രത്തില്‍ നിന്നും മനസിലാകുന്നത്.പച്ചയും ഗോള്‍ഡണും മെറൂണും നിറത്തിലുള്ള നീളൻ വരകളുള്ള ക്രീം കോട്ടണ്‍ സാരിയും ചെസ്റ്റ് പ്ലേറ്റോട് കൂടിയ ബ്രൗണ്‍ നിറത്തിലുള്ള സ്ലീവ് ലെസ് ക്രോപ്പ് ടോപ്പും അതിന് ഇണങ്ങുന്ന ചങ്ങലയുടെ പാറ്റേണിലുള്ള സ്വർണ്ണ ചെയ്നും ഷൂസുമായിരുന്നു പ്രയാഗയുടെ വേഷം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക