യൂത്ത് കോണ്‍ഗ്രസിനു പുതിയ ദേശീയ അധ്യക്ഷൻ. നിലവിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ബി.വി.ശ്രീനിവാസിന്റെ പിൻഗാമിയായി എത്തുന്നത് ഉദയ്ഭാനു ചിബിനാണ്.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നിയമനം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവർത്തിച്ച്‌ വരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുവരുന്നതിനിടെയാണ് ഉദയ്ഭാനുവിന്റെ നിയമനം. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികാ കമ്മിറ്റി അംഗംകൂടിയാണ് അദ്ദേഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക