കുമ്ബള മൊഗ്രാല്‍ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി കോയമ്ബത്തൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു.മൊഗ്രാല്‍ കൊപ്പളം അഹമ്മദിന്റെ മകന്‍ എം.കെ. മുഹമ്മദ് റാഷിദ് (21) ആണ് മരിച്ചത്. പുത്തിഗെ കട്ടത്തടുക്കയിലാണ് താമസം. ബുധനാഴ്ച രാത്രിയാണ് അപകടം.
ad 1
കോയമ്ബത്തൂരില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് മുഹമ്മദ് റാഷിദ്. അവധിക്ക് നാട്ടില്‍ വന്ന് ഒരാഴ്ച മുമ്ബാണ് തിരികെ കോയമ്ബത്തൂരിലേക്ക് പോയത്. ബൈക്ക് റോഡരികില്‍ നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ രാത്രി തന്നെ കോയമ്ബത്തൂരിലേക്കു തിരിച്ചു. ഗള്‍ഫിലായിരുന്ന പിതാവ് അഹമ്മദ് വ്യാഴാഴ്ച നാട്ടിലെത്തി. മാതാവ് സൗദ. സഹോദരങ്ങള്‍: ഹാദില്‍, സഫ, നിദ.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4