ഇന്ത്യൻ തൊഴിൽ പരിചയത്തിന് കാനഡയിൽ പുല്ലുവില; ഗൂഗിൾ മുൻ ജീവനക്കാരന് കിട്ടുന്നത് ജീവിച്ചു പോകാനുള്ള തുക മാത്രം: കനേഡിയൻ സ്വപ്നങ്ങൾ നേടുന്നവർ നിർബന്ധമായും ഈ വീഡിയോ കാണുക
ഇന്ത്യയില്‍നിന്ന് മികച്ച ജോലി പരിചയത്തോടെ കാനഡയില്‍ എത്തിയിട്ടും കമ്ബനികള്‍ അവഗണിക്കുകയാണെന്നും കുറഞ്ഞ ശമ്ബളത്തില്‍ കഷ്ടിച്ച് ജീവിക്കുകയാണെന്നും തുറന്ന് പറയുന്ന യുവാവിന്‍റെ ദൃശ്യം ചർച്ചയാകുന്നു.കാനഡയില്‍ പ്രോസ്സസ് ഇൻവെന്‍ററി അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന യുവാവിന്‍റെ അഭിമുഖം സാലറി സ്കേല്‍ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വന്നത്.
മൂന്ന് വർഷത്തിലേറെ ഇന്ത്യയിലെ ഗൂഗ്ളില്‍ ജോലി ചെയ്ത പരിചയമുണ്ടായിട്ടും കാനഡയിലെത്തിയപ്പോള്‍ ആർക്കും വേണ്ടെന്നും മികച്ച ജോലി കിട്ടിയില്ലെന്നും യുവാവ് പറയുന്നു. 17,500 ഡോളർ (ഏകദേശം 14.5 ലക്ഷം രൂപ) മാത്രമാണ് വാർഷിക വരുമാനമെന്നും ഇത്രയും കുറഞ്ഞ വരുമാനത്തില്‍ ഇവിടെ ജീവിക്കാൻ കഴിയില്ലെന്നും യുവാവ് പറഞ്ഞു.