ലോകത്താകമാനമുള്ള മദ്യ മാർക്കറ്റില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നിലാണ്. ആരോഗ്യത്തിന് ദോഷകരമായ മദ്യപാനത്തിന് എതിരെ ക്യാമ്ബെയിനുകളും വില വർദ്ധനവും ഒക്കെയുണ്ടെങ്കിലും മദ്യമാർക്കറ്റ് ഇന്ത്യയില്‍ തകരുന്നില്ല.ഇന്ത്യയില്‍ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന തരം മദ്യം ബിയറാണ്. അതില്‍തന്നെ കിംഗ്ഫിഷർ കമ്ബനിയാണ് മുന്നില്‍. എന്നാല്‍ പൊതുവില്‍ ജനങ്ങള്‍ക്ക് ഇഷ്ടം ബിയറല്ല. വിസ്‌കിയാണ്. 60 ശതമാനം ആളുകളും വിസ്‌കി വാങ്ങുന്നുണ്ട്.
വിസ്‌കിയുടെ കാര്യം വരുമ്ബോള്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്നത് മക്‌ഡവലാണ്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഒന്നാം സ്ഥാനത്ത് തുടരുന്നതും മക്‌ഡവലാണ്. 2022ല്‍ 30.8 മില്യണ്‍ കേസ് മക്‌ഡവല്‍ വിറ്റുപോയപ്പോള്‍ 2023ല്‍ അത് 31.4 ആയി ഉയർന്നു. വർദ്ധനവ് 2.1 ശതമാനം. തൊട്ടടുത്തുള്ള ബ്രാൻഡിനെക്കാള്‍ മൂന്ന് മില്യണ്‍ കെയ്‌സുകള്‍ മക്‌ഡവലിന് വില്‍പ്പനയുണ്ട്. മക്ഡവലിനോടുള്ള ഈ ഇഷ്‌ടത്തിന് കാരണം വിലയാണ്. ഡല്‍ഹിയില്‍ 750 എംഎല്ലിന് വില 400 രൂപയാണ്. മുംബയില്‍ 640 ആണ്.
രണ്ടാമതുള്ളത് റോയല്‍ സ്‌റ്റാഗ് ആണ്. 2022ല്‍ 27.1 മില്യണ്‍ കെയ്‌സുകള്‍ വിറ്റുപോയെങ്കില്‍ 2023ല്‍ ഇത് 27.9 മില്യണായി ഉയർന്നു. രണ്ട് കൊല്ലം കൊണ്ട് 24 ശതമാനത്തിലധികം വളർച്ചയാണ് ഈ വിസ്‌കി ബ്രാൻഡ് നേടിയത്. പെർണോഡ് റിക്കാർഡ് എന്ന കമ്ബനിയാണ് റോയല്‍ സ്‌റ്റാഗ് ഉല്‍പ്പാദിപ്പിക്കുന്നത്.ഓഫീസേഴ്‌സ് ചോയ്സ് ആണ് മൂന്നാമതുള്ള വിസ്‌കി ബ്രാൻഡ്. എന്നാല്‍ 2022നെ അപേക്ഷിച്ച് ഇവരുടെ വില്‍പന 2023ല്‍ അല്‍പം കുറവായിരുന്നു. 24.9 മില്യണ്‍ കെയ്‌സുകള്‍ 2022ല്‍ വിറ്റുപോയപ്പോള്‍ 2023ല്‍ ഇത് 23.4 മില്യണ്‍ ആയി കുറഞ്ഞു. പൊതുവില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ള ബ്രാൻഡുകള്‍ക്കും വില്‍പ്പനയില്‍ മാറ്റമില്ല.