ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരിച്ചു.വരോട് വീട്ടാമ്ബാറ ചെമ്ബുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്ബതുമണിയോടെയായിരുന്നു അപകടം.

ഭുവനേശ്വറിലെ സ്വകാര്യകമ്ബനിയില്‍ ജീവനക്കാരനാണ് സന്ദീപ്. ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്തുനിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറവെയാണ് അപകടമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി സന്ദീപ് കയറാൻ ശ്രമിക്കവേ തെന്നിവീഴുകയും ട്രെയിന്റെ അടിയില്‍പെടുകയുമായിരുന്നു.ബാലകൃഷ്ണൻ നായരുടേയും സതീദേവിയുടേയും മകനാണ്. സഹോദരി: ശ്രുതി. സി. നായർ (എസ്.ബി.ഐ, മുംബൈ).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക