സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങള്‍ പ്രചരിപ്പിച്ചു. അമേരിക്കയില്‍ ആല്‍ബിച്ചൻ മുരിങ്ങയില്‍ ( ആല്‍ബിൻ മാത്യു ) അറസ്റ്റില്‍. കോട്ടയം പാലാ സ്വദേശിയായ ഇയാളെ അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമാണ് ( ICE ) അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ദേശീയ പതാക , ദേശീയ ഗാനം, ദേശിയപ്രതിജ്ഞ എന്നിവയെ അധിക്ഷേപിച്ച്‌ നിരന്തരം പോസ്‌റ്റുകള്‍ ഇടുകയും പല വിദ്വേഷ പോസ്റ്റുകളും ഇയാള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

2016 ല്‍ പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 25-നാണ് ഇയാള്‍ പിടിയിലായത്. നിലവില്‍ ജയിലില്‍ കഴിയുന്ന ആല്‍ബിനെ വൈകാതെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് (Deportation) ലഭിക്കുന്ന വിവരം. യുഎസിലെ സ്വീറ്റ് വാട്ടര്‍ നൗ പോര്‍ട്ടലാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെബ്രുവരിയില്‍ പിടിയിലായതോടെ ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിശ്ചലമാണ്. ഇന്ത്യയെയും ദേശീയ ചിഹ്നങ്ങളെയും അങ്ങേയറ്റം അസഭ്യമായ ഭാഷയില്‍ അധിക്ഷേപിച്ചിരുന്ന ഇയാള്‍ക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയിലെ അശോകചക്രത്തിന് പകരം അശ്ലീല ഇമോജികള്‍ നല്‍കിയും, ദേശീയ പ്രതിജ്ഞയെ വികലമാക്കിയും പോസ്റ്റുകള്‍ ഇട്ടതോടെയാണ് ആല്‍ബിന്‍ നിയമക്കുരുക്കിലായത്.

മതിയായ രേഖകളില്ലാതെ യുഎസില്‍ എത്തുന്ന വിദേശികളെ കണ്ടെത്തി തിരിച്ച്‌ അവരവരുടെ രാജ്യങ്ങളിലേക്ക് ഡിപ്പോർട്ട് ചെയ്യുന്ന അമേരിക്കൻ ഹോം ലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ടുമെന്റാണ് ഐസിഇ. ഈ കഴിഞ്ഞ ഫെബ്രുവരി 25-നാണ് ആല്‍ബിൻ അറസ്റ്റിലായത്. ഫെബ്രുവരി മുതല്‍ ഇയാളുടെ ഫേസ്ബുക്ക് അകൗണ്ടും ആക്ടീവല്ല. നിലവില്‍ ജയിലിലാണ് ആല്‍ബിൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക