കൊല്‍ക്കത്ത കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിലെ നേതാവ് അറസ്റ്റില്‍. തേനി സ്വദേശിയായ സിക്കന്ദർബാഷയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ 20-ഓളം അനാശാസ്യക്കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. 100-ലധികം ഏജന്റുമാരാണ് ബാഷയുടെ കീഴിലുള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമുള്ള സ്ത്രീകളെ കൊണ്ടുവരികയും വിവിധയിടങ്ങളിലേക്ക് അയയ്‌ക്കുകയും ചെയ്യുമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മനുഷ്യക്കച്ചവടത്തിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ സമ്ബാദിച്ചിരുന്നത്. നാല് വർഷത്തോളം പൊലീസിന്റെ കണ്ണില്‍പെടാതെയാണ് സംഘം കൃത്യം നടത്തിക്കൊണ്ടിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാഷയുടെ സുഹൃത്തും സഹായിയുമായ കന്യാകുമാരി സ്വദേശി സ്റ്റീഫനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. അനാശാസ്യ പ്രവർത്തനങ്ങള്‍ നടത്തിയിരുന്ന കോയമ്ബത്തൂരിലെ എട്ട് ഹോട്ടലുകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിപി ആർ. സ്റ്റാലിൻ പറഞ്ഞു.20-ലധികം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ബാഷയുടെ സഹായിയായ സ്റ്റീഫൻ. ഇയാളെ കൂടാതെ കോയമ്ബത്തൂർ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ബാഷയ്‌ക്ക് ഇടപാടുകാരും സഹായികളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക