ഫേസ് ക്രീം ഉപയോഗിച്ചാൽ കിഡ്നി അടിച്ചു പോകും; ഡോക്ടർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ: വീഡിയോ കാണാം.
സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം പ്രായഭേദമന്യേ ആളുകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടമാണിത്. ഓൺലൈൻ ഷോപ്പിങ്ങിന്റെ കാലഘട്ടത്തിൽ ഇത്തരം ഉൽപ്പന്നങ്ങൾ പലപ്പോഴും ആളുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് വാങ്ങുന്നത്. വിവിധ കമ്പനികളുടെ വിവിധ വില ശ്രേണികളിൽ ഉള്ള ഉൽപ്പന്നങ്ങൾ പരിഗണിക്കുമ്പോൾ മലയാളിയുടെ സ്വദ്ധസിദ്ധമായ ശൈലിയിൽ ഏറ്റവും വിലക്കുറവുള്ളതും അല്ലെങ്കിൽ കൂടുതൽ ഡിസ്കൗണ്ട് ഉള്ളതുമായ ഉൽപ്പന്നങ്ങളാണ് നാം തിരഞ്ഞെടുക്കാറ്. എന്നാൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഇത്തരത്തിൽ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്ന വലിയ അപകടത്തെ കുറിച്ചാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്.
ഫേസ് ക്രീം ഉപയോഗിച്ചാൽ കിഡ്നി അടിച്ചു പോകുമോ?
കേൾക്കുമ്പോൾ അസംഭവ്യം എന്ന് തോന്നാമെങ്കിലും ഇതിനുള്ള സാധ്യതകൾ ഉണ്ട് എന്നാണ് ആരോഗ്യവിദഗ്ധർ വെളിപ്പെടുത്തുന്നത്. ഈ ക്രീമിൽ ചേർത്തിരിക്കുന്ന മെർക്കുറി, കാഡ്മിയം പോലുള്ള കെമിക്കലുകൾ നമ്മളുടെ സ്കിൻ അബ്സോർബ് ചെയ്യുകയും അതുവഴി ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ ആപത്ത് സൃഷ്ടിക്കുകയും ചെയ്യുന്നു എന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. പല ഫേസ് ക്രീമുകളിലും ഇത്തരം കെമിക്കലുകളുടെ അളവ് വളരെ ഉയർന്ന നിലയിൽ ആകുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഡോക്ടർ പങ്കുവെച്ച വീഡിയോ ചുവടെ കാണാം.