ബംഗളൂരു സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ഭീകരവാദി തടിയന്‍റവിട നസീറിന് ബംഗളൂരു കോടതി ഒരാഴ്ചത്തേക്ക് പരോള്‍ അനുവദിച്ചു. നസീറിന്‍റെ പിതാവ് മരക്കാർക്കണ്ടിയിലെ അബ്ദുള്‍ മജീദ്(72) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരണാനന്തര കർമങ്ങളില്‍ പങ്കെടുക്കാനാണ് ഏഴുദിവസത്തെ പരോള്‍ കോടതി അനുവദിച്ചത്.

മരക്കാർക്കണ്ടിയിലെ വീട്ടുപരിസരത്ത് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. കണ്ണൂർ സിറ്റി പോലീസിന്‍റെ നേതൃത്വത്തില്‍ പട്രോളിംഗും ശക്തമാക്കി. കേരളം കണ്ട ഏറ്റവും കുപ്രസിദ്ധനായ ഭീകരവാദിയാണ് നസീർ. നിരവധി തീവ്രവാദ സംഘങ്ങളും ആയി ഇയാൾക്ക് ബന്ധമുണ്ട് എന്ന ആരോപണങ്ങളും ഉയർന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാഷ്മീർ റിക്രൂട്ട്മെന്‍റ് കേസ്, 2008 ലെ ബംഗളൂരു സ്ഫോടന പരമ്ബര, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ വധശ്രമം, കാച്ചപ്പള്ളി ജ്വല്ലറി കവർച്ച, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, കളമശേരിയില്‍ ബസ് കത്തിച്ച സംഭവം തുടങ്ങിയ കേസുകളില്‍ നസീർ പ്രതിയാണ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക