തെന്നിന്ത്യൻ ഗായിക സുചിത്ര നടത്തിയ റിമ കല്ലിംഗലിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ മുക്കിയ മുഖ്യധാര മാദ്ധ്യമങ്ങള്‍ക്കെതിരെ പരിഹാസ വർഷവുമായി സോഷ്യല്‍ മീഡിയ. റിമ കല്ലിംഗല്‍ വീട്ടില്‍ നടത്തുന്ന ലഹരി പാർട്ടികളെക്കുറിച്ചായിരുന്നു ഗായിക വെളിപ്പെടുത്തിയത്. ഇക്കാര്യം പുറത്തുവന്നതിന് പിന്നാലെ ചില മാദ്ധ്യമങ്ങള്‍ വാർത്ത നല്‍കിയെങ്കിലും മണിക്കൂറുകള്‍ക്കകം എല്ലാം അപ്രത്യക്ഷമായി. ഇതോടെ ട്രോളന്മാർ വിഷയം ഏറ്റെടുത്തു.
സുചിത്രയുടെ ആരോപണത്തില്‍ പ്രതികരിക്കാൻ ആഷിഖ് അബുവോ റിമയോ ഇതുവരെ ആർജവം കാട്ടിയിട്ടില്ല. എന്നാല്‍ വാർത്ത മുക്കാൻ മാധ്യമങ്ങള്‍ ആർജവം കാട്ടിയെന്ന് ചിലർ തുറന്നടിച്ചു. ഇപ്പോള്‍ സിനിമയിലെ യാഥാർത്ഥ പവർ ഗ്രൂപ്പ് ആരാണെന്ന് മനസിലായെന്നും അവർ പറയുന്നു. മുഖ്യധാര മാധ്യമങ്ങൾ നട്ടെല്ല് ചില പുരോഗമന “പുകച്ചില്‍” സിനിമാക്കാർക്ക് പണയം വച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു.
അന്തിചർച്ചകളും മിനിട്ടിന് മിനിട്ടിന് ബ്രേക്കിംഗും നല്‍കുന്ന മാദ്ധ്യമങ്ങള്‍ക്ക് സിനിമയെ നവീകരിക്കാൻ ലഹരിയുടെ സഹായം തേടുന്നവരെ പുരോഗമനക്കാർ എന്ന് വിശേഷിപ്പിച്ച് കവചമാെരുക്കുകയാണെന്നും ട്രോളന്മാർ വിമർശനം ഉന്നയിച്ചു. അമ്മ എന്ന സംഘടനയെ ഒറ്റുതിരിഞ്ഞ് ആക്രമിക്കാൻ കാണിച്ചതിന്റെ നൂറില്‍ ഒരംശമെങ്കിലും നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ ഇത്തരം വാർത്തകള്‍ നല്‍കണമെന്നും ചിലർ വെല്ലുവിളിച്ചു.
“റിമ കല്ലിങ്കിലിന്റെ കരിയർ തകർത്തത് ലഹരിയാണ്. പാർട്ടികളില്‍ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും പാർട്ടികളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ ?. ലഹരി ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെണ്‍കുട്ടികള്‍ക്ക് ലഹരി ആദ്യം നല്‍കിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടില്‍ നടന്ന പാർട്ടികളില്‍ എത്ര പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്.
റിമാ കല്ലിങ്കല്‍ നടത്തുന്ന ലഹരി പാർട്ടികളില്‍ ഇടയ്‌ക്കിടയ്‌ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്.ആ പാർട്ടിയില്‍ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് അവർ പറഞ്ഞു”- എന്നാണ് സുചിത്ര സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.

















