കുഞ്ചിത്തണ്ണി എല്ലക്കലില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കെ എസ് ഇ ബിയുടെ ജീപ്പ് ഒഴുക്കില്‍പ്പെട്ടു. ഉപ്പാർ ചപ്പാത്തിലാണ് സംഭവം. പുഴക്ക് അക്കരെയുളള പമ്ബ് ഹൗസിലേക്ക് പോയ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാർ വാഹനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും സാഹസികമായി രക്ഷപ്പെടുത്തി.
ചപ്പാത്തിലൂടെ പുഴ മുറിച്ചുകടന്ന ജീപ്പ് മധ്യഭാഗത്തെത്തിയപ്പോഴാണ് അകപ്പെട്ടത്. തുടർന്ന് നാട്ടുകാർ വടംകെട്ടി ജീപ്പ് നിർത്തി ജീവനക്കാരെ കരക്കെത്തിച്ചു. പിന്നീട് വാഹനവും സുരക്ഷിതമായി മാറ്റി. ജീവനക്കാര്‍ ഇറങ്ങിയാല്‍ വാഹനം ഒഴുകിപോകുമെന്നതിനാല്‍ വടമുപയോഗിച്ച് ബന്ധിക്കും വരെ ആളുകള്‍ വാഹനത്തില്‍ത്തന്നെയിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വീഡിയോ ചുവടെ കാണാം
ഒഴുക്കിൽ പെട്ട KSEB ജീപ് പിടിച്ചു നിർത്തി എല്ലക്കൽ നിവാസികൾ #KSEB #IDUKKI
Posted by മലയാളം സ്റ്റാറ്റസുകൾ on Monday, September 2, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















