കളമശേരിയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ ഓടുന്ന ബസിനുള്ളില്‍വച്ച് കുത്തിക്കൊലപ്പെടുത്തി. ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ കോളജില്‍നിന്ന് ഷട്ടില്‍ സർവീസ് നടത്തുന്ന അസ്ത്ര ബസില്‍വച്ചാണ് സംഭവം.
ബസ് കളമശേരി എച്ച്‌എംടി ജംഗ്ഷനില്‍ വച്ച് ബസില്‍ ചാടിക്കയറി അക്രമി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.മാസ്ക് ധരിച്ചെത്തിയ ഇയാള്‍ ഇതിന് പിന്നാലെ ഓടി രക്ഷപെട്ടു. പ്രതിയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















