നടനും കൊല്ലം എംല്‍എയുമായ മുകേഷ് മുൻ ഭാര്യയും നടിയുമായ സരിതയോട് ചെയ്ത ക്രൂരതകള്‍ സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയ എഴുത്തുകാരി ദീപാനിശാന്തിനെതിരെ വിമർശനവുമായി സി.പി.എം നേതാവ്. സി.പി.എം. കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും അശോകപുരം ലോക്കല്‍ സെക്രട്ടറിയുമായ ഒ.എം. ഭരദ്വാജ് ആണ് ദീപക്കെതിരെ രംഗത്തെത്തിയത്. ഇന്ത്യാവിഷനില്‍ സംപ്രേഷണം ചെയ്ത സരിതയുടെ അഭിമുഖത്തിലെ വിവരങ്ങളാണ് ദീപാനിശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

മുകേഷിന് രാഷ്ട്രീയത്തില്‍ അവസരം കൊടുത്ത ഇടതുപക്ഷത്തെയും ദീപാനിശാന്ത് പോസ്റ്റില്‍ വിമർശിച്ചിട്ടുണ്ട്. ”ഇടതുപക്ഷമാണെന്ന അഭിമാനബോധത്തോടെ തന്നെയാണ് പറയുന്നത്.. നാഴികയ്ക്കു നാല്‍പ്പതു വട്ടം നാടക പാരമ്ബര്യവും കുടുംബ പാരമ്ബര്യവും രാഷ്ട്രീയപാരമ്ബര്യവും പറഞ്ഞ് നടക്കുന്ന അയാളെപ്പോലുള്ളവരെ ഇടതുപക്ഷത്തിൻ്റെ തണലില്‍ ഇനിയും വളരാൻ അനുവദിക്കരുത് …” എന്നായിരുന്നു ദീപാനിശാന്തിന്റെ വിമർശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ പോസ്റ്റിന് താഴെയാണ് ”നിങ്ങളെ പോലത്തെ വെട്ടാവെളിയന്മാർ ചിലർ ഉണ്ട് ഇടതുപക്ഷ മുഖം മൂടി ധരിച്ചു കിട്ടുന്ന സന്ദർഭങ്ങളില്‍ അതിനെ കൂടുതല്‍ ദർബലപ്പെടുത്താൻ എന്തെല്ലാം ചെയ്യാൻ പറ്റുമോ അത് ചെയ്തു കൊടുക്കുക എന്ന പണി ചെയ്യുന്നവർ”-എന്ന് ഭരദ്വാജ് കമന്റ് ചെയ്തത്. ”ഇനിയും പറയും തന്നെ പോല ഉള്ളവരെ കണ്ടല്ല ഞാൻ ഇടതുപക്ഷമായത് എന്ന ബോധ്യത്തില്‍ തന്നെ പറയും” എന്ന് ദീപാ നിശാന്ത് ഭരദ്വാജിന് മറുപടിയും നല്‍കിയിട്ടുണ്ട്. വിവാദമായതോടെ ഭരദ്വാജ് കമൻ്റ് ഡിലീറ്റ് ചെയ്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക